Flash News

ഡല്‍ഹിയില്‍ ബാറ്റിങ് പൂരം



ന്യൂഡല്‍ഹി: ചില പോരാട്ടങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങാത്തതായി ഒന്നുമില്ല. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ ഗുജറാത്ത് ലയണ്‍സ് ഉയര്‍ത്തിയ 208 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തെ വെറും 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 214 നേടി ഡല്‍ഹി മറികടന്നു. സഞ്ജു സാംസണ്‍(61), റിഷഭ് പാന്ത്(97) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.ഇതെവിടെയായിരുന്നു ഡല്‍ഹി ഇതുവരെ. എന്താ ബാറ്റിങ് പ്രകടനം. യുവതാരങ്ങളായ റിഷഭ് പാന്തും സഞ്ജു സാംസണും ഡല്‍ഹി മൈതാനത്ത് തീര്‍ത്ത ബാറ്റിങ് വെടിക്കെട്ടിന് തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനേക്കാല്‍ കമ്പമേറും. 43 പന്തില്‍ ആറ് ഫോറും ഒമ്പത് സിക്‌സറും സഹിതം 97 റണ്‍സെടുത്ത പാന്തിന്റെ ബാറ്റിങ്, അമ്പമ്പോ കൈയ്യടിക്കാതെ തരമില്ല. മലയാളി താരം സഞ്ജും മോശമാക്കിയില്ല. 31 പന്തില്‍ ഏഴ് പടുകൂറ്റന്‍ സിക്‌സറുകള്‍ പായിച്ചാണ് സഞ്ജു 61 റണ്‍സ് കണ്ടെത്തിയത്.കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്ക് തുടക്കത്തിലേ തന്നെ കരുണ്‍ നായരുടെ(12) വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന സഞ്ജുവും പാന്തും ഡല്‍ഹിക്ക് അനിവാര്യ ജയം സമ്മാനിക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍(14), കോറി ആന്‍ഡേഴ്‌സണ്‍(18) എന്നിവര്‍ ഡല്‍ഹിക്കുവേണ്ടി പുറത്താവാതെ നിന്നു.നേരത്തെ  സുരേഷ് റെയ്‌ന(77), ദിനേഷ് കാര്‍ത്തിക് എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 43 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സറും സഹിതമാണ് റെയ്‌ന 77 റണ്‍സെടുത്തത്. ദിനേഷ് കാര്‍ത്തിക് 34 പന്തില്‍ അഞ്ച് ബൗണ്ടറിയും അഞ്ച് സിക്‌സറും പറത്തി 65 റണ്‍സും സ്വന്തമാക്കി.
Next Story

RELATED STORIES

Share it