ട്വന്റി20യില്‍ കെ എല്‍ രാഹുലിന് അപൂര്‍വ റെക്കോഡ്
BY vishnu vis30 Jun 2018 8:01 AM GMT
X
vishnu vis30 Jun 2018 8:01 AM GMT
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി20യിലൂടെ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. രണ്ടാം ട്വന്റിയില്‍ 70 റണ്‍സ് നേടിയ രാഹുലിന്റെ അതേ സ്‌കോറിനാണ് അയര്‍ലന്‍ഡ് ടീം ഓള്‍ഔട്ടായത്. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം എതിര്‍ ടീമിന്റെ ടോട്ടല്‍ സ്‌കോറിനൊപ്പം റണ്‍സ് നേടുന്നത്. ആദ്യ മല്‍സരത്തില്‍ അവസരം ലഭിക്കാതിരുന്ന രാഹുല്‍ രണ്ടാം ട്വന്റി20യില്‍ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്.
രണ്ടാം മല്‍സരത്തില്‍ 143 റണ്‍സിനാണ് ഇന്ത്യ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചത്. ട്വന്റി20 ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയം കൂടിയാണിത്. കെനിയക്കെതിരേ ശ്രീലങ്ക നേടിയ 172 റണ്‍സാണ് റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും വലിയ ജയം.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT