Alappuzha local

ട്രോളിങ് നിരോധനം 61 ദിവസമാക്കണം : സ്വതന്ത്ര മല്‍സ്യത്തൊഴിലാളി സെന്റര്‍



ആലപ്പുഴ: സംസ്ഥാനത്ത് 61 ദിവസത്തെ ട്രോളിംഗ് നിരോധനമേര്‍പ്പെടുത്തണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി സെ ന്റര്‍ സംസ്ഥാന പ്രസിഡന്റ് ലാ ല്‍ കോയില്‍പ്പറമ്പില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ പരിധിക്ക് പുറത്ത് കേന്ദ്ര സര്‍ക്കാര്‍ 61 ദിവസമാണ് സമ്പൂര്‍ണ മത്സ്യബന്ധന നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ 45 ദിവസത്തേക്കാണ് നിരോധനമേര്‍പ്പെടുത്തുന്നത്. ഇതൂമൂലം ആഴക്കടല്‍ ട്രോളറുകളും വിദേശ കപ്പലുകളും മറുനാടന്‍ ബോട്ടുകളും 16 ദിവസം കേരള തീരത്തിന്റെ അടിത്തട്ട് ഇളക്കിമറിച്ച് മത്സ്യബന്ധനം നടത്തുകയാണ്. ഇത്  മത്സ്യങ്ങളുടെ പ്രജനനത്തെ ദോഷകരമായി ബാധിക്കുകയാണ്. 16 ദിവസം കൊണ്ട് ഏതാണ്ട് രണ്ടേകാല്‍ ലക്ഷം ടണ്‍ മത്സ്യമാണ് ഇത്തരത്തില്‍ നശിപ്പിക്കപ്പെടുന്നത്. ട്രോളിംഗ് മത്സ്യബന്ധനം ആഴക്കടലില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി നിരോധിച്ചിട്ടും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് ട്രോളിംഗ് സമ്പൂര്‍ണ നിരോധനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  മത്സ്യത്തൊഴിലാളി സെന്റര്‍ ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യ ന്‍ കാക്കരിയും ജില്ലാ സെക്രട്ടറി തങ്കച്ചന്‍ ഈരേശേരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it