kasaragod local

ട്രെയിന്‍ തട്ടിമരിച്ചവര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യപ്രണാമം

റഹ്്മാന്‍   ഉദ്യാവര്‍

മഞ്ചേശ്വരം: പാളംമുറിച്ചുകടക്കുന്നതിനിടയില്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി മരിച്ച സഹോദരിമാരുടേയും കുട്ടിയുടേയും മയ്യിത്തുകള്‍ അടുത്തടുത്ത് ഖബറടക്കി. പൊസോട്ട് ജുമാമസ്ജിദ് അങ്കണത്തിലാണ് ദുരന്തത്തില്‍ മരിച്ച മൂവരുടേയും മയ്യിത്തുകള്‍ അടുത്തടുത്ത് ഖബറടക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനിലെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയില്‍ എത്തിയ എന്‍ജിന്‍ തട്ടിയാണ് പൊസോട്ടെ അബൂബക്കര്‍ ഹാജി-ബീഫാത്തിമ ദമ്പതികളുടെ മക്കളായ ആമിന(40), ആയിശ(35), ആയിശയുടെ മകന്‍ ഷാമില്‍(മൂന്ന്) എന്നിവര്‍ ട്രെയിന്‍തട്ടിമരിച്ചത്. ചൊവ്വാഴ്ച മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്തെ ഒരു വസ്ത്രക്കടയില്‍ നിന്ന് ഇവര്‍ ഒരു ഡ്രസ് വാങ്ങിയിരുന്നു. എന്നാല്‍ വീട്ടിലെത്തി ധരിച്ചപ്പോള്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ ഇത് മാറ്റിയെടുക്കാന്‍ പോയി വരുന്നതിനിടയില്‍ മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്കുള്ള ട്രെയിന്‍ വരുന്നത് കണ്ട് നിന്നിരുന്നു. ട്രെയിന്‍വിട്ട ഉടന്‍ ഇവര്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയില്‍ മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക്് എന്‍ജിന്‍ വരുന്നത് ശ്രദ്ധയില്‍പെട്ടിരുന്നില്ല. ഈ എന്‍ജിനാണ് മൂവരേയും തട്ടിയത്. സ്ത്രീകളുടെ മയ്യിത്തുകള്‍ ചിന്നഭിന്നമായിരുന്നു. മംഗല്‍പാടി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് അഞ്ചോടെ പൊസോട്ടെ വസതിയില്‍ പെ ാതുദര്‍ശനത്തിന് വച്ച ശേഷം പൊസോട്ടോ ജുമാമസ്ജിദ് അങ്കണത്തില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ഗേറ്റ് ഇല്ലാത്ത പാളമാണിത്. നിരവധി ആളുകളാണ് ഇതുവഴി നിത്യേന മഞ്ചേശ്വരം ടൗണിലേക്ക് കടന്നുപോകുന്നത്.  റെയില്‍വേ ഗേറ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പഴക്കമേറെയു െണ്ടങ്കിലും അധികൃതര്‍ ഗൗനിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it