Flash News

ട്രെയിനില്‍ ഭക്ഷണം പാകം ചെയ്യുന്നത് തല്‍സമയം കാണാന്‍ സംവിധാനം

ട്രെയിനില്‍ ഭക്ഷണം പാകം ചെയ്യുന്നത് തല്‍സമയം കാണാന്‍ സംവിധാനം
X


ന്യൂഡല്‍ഹി : ട്രെയിനുകളിലെ ഭക്ഷണം പാകം ചെയ്യുന്നത് ഇനി തല്‍സമയം യാത്രക്കാര്‍ക്ക് കാണാം. യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷണം. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റില്‍ ഭക്ഷണം പാകം ചെയ്യുന്നതിന്റെ തത്സമയ സംപ്രേഷണം ആരംഭിച്ചു കഴിഞ്ഞു. ഭക്ഷണം തയ്യാറാക്കുന്നതിലെ ശുചിത്വവും മറ്റുകാര്യങ്ങളും യാത്രക്കാര്‍ക്ക് വെബ്‌സൈറ്റിലൂടെ കാണാം. റെയില്‍വേയില്‍ വിതരണം ചെയ്യുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ മനുഷ്യോപയോഗ യോഗ്യമല്ലെന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റെയില്‍വേ പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയത്. ഇതിലൂടെ സുതാര്യത ഉറപ്പുവരുത്തി  പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. വര്‍ധിപ്പിക്കാനും നടപടി സഹായകരമാണെന്നു റെയില്‍വേ പാചകവിഭാഗം ട്വീറ്റ് ചെയ്തു. ട്രെയിനിലെ ശുചിമുറിയില്‍നിന്നു വെള്ളമെടുത്തു ചായ ഉണ്ടാക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതു റെയില്‍വേക്കെതിരെ വന്‍ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതിനു പിന്നാലെ സിഎജി റിപ്പോര്‍ട്ടില്‍ ട്രെയിനുകളിലെ ഭക്ഷണം മനുഷ്യ ഉപയോഗത്തിനു യോഗ്യമില്ലെന്ന പരാമര്‍ശമുണ്ടായത്. ഇതോടെ പല യാത്രക്കാരും ട്രെയിനിലെ ഭക്ഷണം വാങ്ങാന്‍ മടി കാണിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it