Flash News

ട്രെയിനില്‍ നിന്ന് തെറിച്ച് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു

ട്രെയിനില്‍ നിന്ന് തെറിച്ച് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു
X

ചെന്നൈ: ട്രെയിനില്‍ നിന്ന് തെറിച്ച് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. നവീന്‍ കുമാര്‍, ഭരത്, ശിവകുമാര്‍ എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിന്റെ വാതിലില്‍ തൂങ്ങിനിന്ന് യാത്ര ചെയ്യവെയാണ് അപകടമെന്നാണ് അറിയുന്നത്. സെന്റ് തോമസ് മൗണ്ട് റെയില്‍വെ സ്‌റ്റേഷന്റെ മതിലില്‍ തട്ടി 7 പേര്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തില്‍ 3പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ലോക്കല്‍ ട്രെയ്‌നില്‍ കോളേജുകളിലേക്കും ഓഫിസുകളിലേക്കും പോകുന്നവരുടെ തിരക്ക് കൂടുതലുള്ള സമയത്താണ് അപകടമുണ്ടായിട്ടുള്ളത്.  പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലോക്കല്‍ ട്രെയിന്‍ പോകുന്ന പാളങ്ങളില്‍ രാവിലെ വൈദ്യുതബന്ധം ഇല്ലാത്തതിനാല്‍ എക്‌സ്പ്രസ് ട്രെയിന്‍ പോകുന്ന പാളങ്ങളിലുടെയാണ് ട്രെയിന്‍ ഇന്ന് യാത്ര ചെയ്തതെന്നും ഇതറിയാതെ തൂങ്ങിനിന്നവരാണ് അപകടത്തില്‍ പെട്ടതെന്നും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it