World

ട്രംപ് മാപ്പു പറയണമെന്ന് ആഫ്രിക്കന്‍ യൂനിയന്‍

വാഷിങ്ടണ്‍: ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ചു മോശം പരാമര്‍ശം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാപ്പു പറയണമെന്ന് ആഫ്രിക്കന്‍ യൂനിയന്‍.  ട്രംപിന്റെ പരാമര്‍ശത്തില്‍ ആഫ്രിക്കന്‍ നേതാക്കള്‍ നടുക്കവും ആശങ്കയും പ്രകടിപ്പിച്ചു. യുഎസ് ഭരണകൂടം ആഫ്രിക്കന്‍ ജനതയെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ആഴ്ച കുടിയേറ്റനിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് യുഎസ് സെനറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് ട്രംപ് ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ച്  മോശമായ പരാമര്‍ശം നടത്തിയത്. എന്നാല്‍, ആരോപണം  ട്രംപ് നിഷേധിച്ചു. മലദ്വാരങ്ങളെന്നായിരുന്നു ആഫ്രിക്കന്‍ രാജ്യങ്ങളെ ട്രംപ് വിശേഷിപ്പിച്ചത്.
വിഷയത്തില്‍ ട്രംപ് ഭരണകൂടവും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മില്‍ ഗൗരവതരമായ ചര്‍ച്ച നടത്തേണ്ട ആവശ്യമുണ്ടെന്നും യൂനിയന്‍ അഭിപ്രായപ്പെട്ടു. ഹെയ്തി, എല്‍ സാല്‍വദോര്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ പേരെടുത്ത് പറഞ്ഞായിരുന്നു ട്രംപിന്റെ പരാമര്‍ശം.ആഫ്രിക്കന്‍ രാജ്യങ്ങളുടെ യുഎന്‍ അംബാസഡര്‍മാറും ട്രംപിന്റെ പരാമര്‍ശത്തെ അപലപിച്ചു. ട്രംപിന്റെ പരാമര്‍ശത്തിനെതിരേ പ്രതിഷേധം വ്യാപകമാണ്.
Next Story

RELATED STORIES

Share it