ട്രംപും മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തി
BY fousiya sidheek25 May 2017 3:20 AM GMT
fousiya sidheek25 May 2017 3:20 AM GMT
വത്തിക്കാന്‍ സിറ്റി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. സൗദി അറേബ്യ, ഇസ്രായേല്‍ സന്ദര്‍ശനത്തിന് ശേഷമാണ് ട്രംപ് വത്തിക്കാനിലെത്തിയത്. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. മാര്‍പാപ്പയുടെ കൊട്ടാരത്തിലെ സ്വകാര്യ ലൈബ്രറിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കു ശേഷം പ്രസിഡന്റും കുടുംബാംഗങ്ങളും സിസ്‌റ്റൈന്‍ ചാപ്പലും സെന്റ് പീറ്റേഴ്‌സ് ബസ്്‌ലിക്കയും സന്ദര്‍ശിച്ചു. ഇതാദ്യമായാണ് ഇരു നേതാക്കളും കണ്ടുമുട്ടുന്നത്. കുടിയേറ്റം, കാലവസ്ഥാ വ്യതിയാനം, വധശിക്ഷ, ആയുധക്കച്ചവടം തുടങ്ങിയ മേഖലകളില്‍ ട്രംപിനെ പരസ്യമായി വിമര്‍ശിച്ചിട്ടുള്ള ആളാണ് മാര്‍പാപ്പ. തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം നാറ്റോ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് ബ്രസല്‍സിലേക്കു പറന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT