Flash News

ട്രംപിന് മറുപടിയുമായി പാകിസ്താന്‍

ട്രംപിന് മറുപടിയുമായി പാകിസ്താന്‍
X
വാഷിങ്ടണ്‍: പാകിസ്താന്‍ ഭീകരര്‍ക്ക് സൗകര്യം ഒരുക്കുന്നുവെന്ന അമേരിക്കയുടെ ആരോപണത്തിന് മറുപടിയുമായി പാകിസ്താന്‍. അഫ്ഗാനിസ്താനിലുണ്ടായ പരാജയം മറച്ചു വയ്ക്കാനാണ് പാകിസ്താനെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും കഴിഞ്ഞ 16 വര്‍ഷമായി അല്‍ഖ്വായിദക്കെതിരായ പോരാട്ടത്തിനായി രാജ്യം അമേരിക്കയ്ക്ക് ഭൂമി, വാര്‍ത്താവിനിമയ സൗകര്യം, സൈനീക ക്യാംപ് ,ഇന്റലിജന്‍സ് സഹകരണം എന്നിവ നല്‍കുന്നുണ്ട്. എന്നാല്‍ തിരിച്ച് കിട്ടിയത്  ഇത്തരം അപവാദങ്ങളും അവിശ്വാസവുമാണ്.



ലോകത്തെ സത്യം അറിയിക്കേണ്ടതുണ്ട്. അതിനാലാണ് പ്രതികരിക്കുന്നതെന്നും പാക് വിദേശകാര്യ മന്ത്രി ഖവാജ ആസിഫ് വ്യക്തമാക്കി. അതിര്‍ത്തി ഭീകരര്‍ക്കായി തുറന്നിട്ടിരിക്കുന്നുവെന്ന് പറയുന്നു. എങ്കില്‍ ആരാണ് അതിര്‍ത്തിയിലെ പാക് സ്വദേശികളെ കൊലപ്പെടുത്തുന്നത്? അവര്‍ ചോദിച്ചു. അമേരിക്ക രാജ്യത്തിന് അനുവദിച്ച മുഴുവന്‍ ഫണ്ടുകളും ഓഡിറ്റിങിന് വിധേയമാക്കിയിട്ടുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രി മറിയം ഔറന്‍ഗസേബ് പറഞ്ഞു.
Next Story

RELATED STORIES

Share it