ട്രംപിന്റെ നീക്കം അപലപനീയമെന്ന് റൗള്‍ കാസ്ട്രോ
BY fousiya sidheek18 Jun 2017 3:17 AM GMT
fousiya sidheek18 Jun 2017 3:17 AM GMT
ഹവാന: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം ശത്രുതാപരമായ വാചകമടിയെന്ന് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ. ക്യൂബക്കെതിരായ നിയന്ത്രണങ്ങള്‍ ശക്തമാക്കിയ ട്രംപിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഎസുമായി ബഹുമാനപൂര്‍വമുള്ള ചര്‍ച്ചകള്‍ക്കു സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 1962 മുതല്‍ യുഎസ് നടപ്പാക്കി വരുന്ന ഉപരോധം കടുപ്പിച്ച ട്രംപിന്റെ നീക്കത്തില്‍ അപലപിക്കുന്നതായി ക്യൂബന്‍ ദേശീയ ടെലിവിഷന്‍ സംപ്രേഷണം ചെയ്ത റൗള്‍ കാസ്ട്രോയുടെ പ്രസ്താവനയില്‍ പറയുന്നു. യുഎസ്-ക്യൂബ സംഘര്‍ഷകാലത്തെ ഓര്‍മിപ്പിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. ഭൂതകാലത്തിലെ ശത്രുതാപരമായ നിലപാടിലേക്കാണ് യുഎസ് തിരിച്ചുപോവുന്നത്. ക്യൂബയിലെ സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥയെ മാറ്റാനുള്ള യുഎസിന്റെ തന്ത്രങ്ങള്‍ പരാജയപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT