ernakulam local

ട്യൂഷന്‍ അധ്യാപകന്‍ മോശമായി പെരുമാറിയതായി പരാതി

മട്ടാഞ്ചേരി: നഗരസഭ മട്ടാഞ്ചേരി മേഖല ഓഫിസിലെ റവന്യൂ വിഭാഗം ജീവനക്കാരിയോട് സ്വകാര്യ ട്യൂഷന്‍ സെന്ററിലെ അധ്യാപകന്‍ മോശമായി പെരുമാറിയതായി പരാതി.
മട്ടാഞ്ചേരി പാലസ് റോഡില്‍ അധ്യാപകന്‍ നടത്തുന്ന സ്ഥാപനത്തിലെ വസ്തു നികുതി അടക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജീവനക്കാരി ഇയാള്‍ക്ക് ഡിമാന്റ്് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഇയാളും സുഹൃത്തും ഇന്നലെ നഗരസഭ സോണല്‍ ഓഫിസിലെത്തി ജീവനക്കാരിയോട് മോശമായി സംസാരിക്കുകയായിരുന്നു.
ബഹളം കേട്ടെത്തിയ സൂപ്രണ്ടിനോടും ഇയാള്‍ തട്ടിക്കയറുകയും മോശമായി സംസാരിക്കുകയുമായിരുന്നു. തുടര്‍ന്ന് ജീവനക്കാരി സൂപ്രണ്ടിന് പരാതി നല്‍കി.
സൂപ്രണ്ട് എ പി ജോര്‍ജിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ മട്ടാഞ്ചേരി പോലിസിന് പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഇന്ന് രാവിലെ പത്തരയ്ക്ക് പ്രതിഷേധ യോഗം ചേരുമെന്ന് കേരള മുനിസിപ്പല്‍ സ്റ്റാഫ് അസോസിയേഷന്‍ കണ്‍വീനര്‍ ആന്റണി കോച്ചേരി, കേരള മുനിസിപ്പല്‍ സ്റ്റാഫ് യൂനിയന്‍ കണ്‍വീനര്‍ എ രാജേഷ് എന്നിവര്‍ പറഞ്ഞു.
സംഭവത്തില്‍ കുറ്റാരോപിതനായ അധ്യാപകനെതിരേ വിദ്യാര്‍ഥിയെ മര്‍ദിച്ചതിലും മട്ടാഞ്ചേരി പോലിസില്‍ കേസ് നിലവിലുണ്ട്.
Next Story

RELATED STORIES

Share it