kasaragod local

ടെന്‍ഡര്‍ നടപടിയിലെ കാലതാമസം; യുനാനി ആശുപത്രിയില്‍ വീണ്ടും മരുന്നു ക്ഷാമം



മൊഗ്രാല്‍: മൊഗ്രാല്‍ യുനാനി ആശുപത്രിയില്‍ വീണ്ടും മരുന്ന് ക്ഷാമം. കുമ്പള പഞ്ചായത്ത് 2016-17 വാര്‍ഷിക പദ്ധതിയില്‍ മരുന്നിനാവശ്യമായ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിലെ ടെന്‍ഡര്‍ നടപടികളിലെ കാലതാമസമാണ് ആശുപത്രിയില്‍ വീണ്ടും മരുന്ന് ക്ഷാമത്തിന് കാരണമായിരിക്കുന്നത്. വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപയുടെ മരുന്നാണ് മൊഗ്രാല്‍ യുനാനി ആശുപത്രിക്ക് കുമ്പള പഞ്ചായത്ത് നീക്കി വച്ചിരിക്കുന്നത്. 2016-17 വര്‍ഷത്തെ ഫണ്ട് കൃത്യ സമയത്ത് ഉപയോഗപ്പെടുത്താനാവാത്തത് മൂലം സ്പിന്നോവറായതാണ് മരുന്ന് ക്ഷാമം നേരിടേണ്ടി വന്നത്. അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥ മൂലം മരുന്നില്ലെന്ന കാരണത്താല്‍ ആശുപത്രി അടച്ചു പൂട്ടേണ്ട അവസ്ഥയിലാണെന്ന് ഡിവൈഎഫ്‌ഐ മൊഗ്രാല്‍ യൂനിറ്റ് കമ്മിറ്റി ആരോപിച്ചു. നൂറുകണക്കിന് രോഗികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് യൂനാനി ചികില്‍സ തേടി ദിവസേന മൊഗ്രാലിലെത്തുന്നത്. അതിനിടെ ലാബ് ടെക്‌നിഷ്യന്‍ നിയമനം നീളുന്നത് ആശുപത്രിയുടെ ലാബ് ഉദ്ഘാടനവും നീളുന്നതായി പരാതിയുണ്ട്. ലാബിന്റെ സൗകര്യങ്ങളൊക്കെ ഒരുക്കി മാസങ്ങളായി തുടര്‍നടപടി ഉണ്ടായിട്ടില്ല. മഴക്കാലം വരുന്നതോടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മരുന്നും ലാബ് പ്രവര്‍ത്തനവും യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കണമെന്ന് ഡിവൈഎഫ്‌ഐ യൂനിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it