Flash News

ടി.എച്ച്.പി. ചെന്താരശ്ശേരി അന്തരിച്ചു

ടി.എച്ച്.പി. ചെന്താരശ്ശേരി അന്തരിച്ചു
X


തിരുവനന്തപുരം : പ്രശസ്ത ദലിത്ചരിത്രകാരനും മഹാത്മ അയ്യന്‍കാളിചരിത്രത്തിന്റെ ആദ്യത്തെ രചയിതാവുമായ ടിഎച്ച് പി ചെന്താരശ്ശേരി (തിരുവന്‍ ഹീര പ്രസാദ് ചെന്താരശ്ശേരി) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്് ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.
ഇന്ത്യയിലെ ജാതി വ്യവസ്തയെക്കുറച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ട്്്. അയ്യങ്കാളിയുടെ സമര ജീവിതത്തെക്കുറിച്ചും  ഡോ.ബി.ആര്‍. അംബേദ്കറെ കുറിച്ചും സമഗ്രമായ രചനകള്‍ അദ്ദേഹത്തിന്റെതായുണ്ട്. മൂന്ന് ഇംഗ്ലീഷ് പുസ്തകങ്ങളുള്‍പ്പെടെ നാല്പതോളം കൃതികള്‍ രചിച്ചുണ്ട്.
പത്തനംതിട്ട തിരുവല്ല ഓതറയില്‍ എണ്ണിക്കാട്ടു തറവാട്ടില്‍ ജനിച്ചു. സാധുജന പരിപാലന സംഘത്തിന്റെ തിരുവല്ല മേഖലാ സെക്രട്ടറിയായിരുന്ന കണ്ണന്‍ തിുരവനും അണിഞ്ചന്‍ അണിമയും മാതാപിതാക്കള്‍. തിരുവല്ല ഓതറ െ്രെപമറി സ്‌കൂള്‍, ചെങ്ങന്നൂര്‍ ഗവ. ഹൈസ്‌കൂള്‍, കോട്ടയം കാരാപ്പുഴ എന്.എസ്സ്.എസ്സ് ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി സെന്റ്.ബെര്‍ക്ക്‌മെന്‍സ് കോളേജ്,തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജ്,തിരുവനന്തപുരം എം.ജി. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എ.ജി. ഓഫീസില്‍ അക്കൌണ്ട് വിഭാഗത്തില്‍ സേവനം അനുഷ്ഠിച്ചു. ചരിത്രം,നോവല്‍,ജീവചരിത്രം എന്നീ വിഭാഗങ്ങളില്‍ രചനകളുണ്ട്. കേരളത്തിന്റെ ഗതിമാറ്റിയ അയ്യന്‍ കാളി, ഭാരതരത്‌നം അംബേദ്ക്കര്‍, അയ്യന്‍ കാളി, ഡോ.അംബേദ്ക്കര്‍ തത്ത്വചിന്തകന്‍, കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍, കേരളത്തിന്റെ മലര്‍വാടി (വയനാട്), കേരള ചരിത്രത്തിന് ഒരു മുഖവുര, ഇളംകുളവും കേരള ചരിത്രവും, പൊയ്കയില്‍ കുമാരഗുരു, പാമ്പാടി ജോണ്‍ ജോസഫ്,   ചേരനാട്ട് ചരിത്ര ശകലങ്ങള്‍, അയ്യന്‍ കാളി നടത്തിയ സ്വാതന്ത്ര്യസമരങ്ങള്‍,ആദി ഇന്ത്യാ ചരിത്രത്തിലൂടെ,ആദി ഇന്ത്യരുടെ ചരിത്രം, ചാതുര്‍ വര്‍ണ്ണ്യവും അംബേദ്ക്കറിസവും,  Ayyankali – The First Dalit Leader,  Dr.Ambedker on Some aspects of History of India
History of Indigenous Indian തുടങ്ങിയവയാണ് പ്രധാന കൃതികള്‍. അബുദാബി, ഇന്റര്‍നാഷണല്‍ ലിറ്റററി അവാര്‍ഡ്, എ.ശ്രീധരമേനോന്റെ നാമത്തിലുള്ള കേരള യൂണിവേഴ്‌സിറ്റിയുടെ കേരളശ്രീ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്്. ദലിത് ജനതയുടെ ആത്മാഭിമാനത്തിന് തിരികൊളുത്തിയ ചരിത്രകാരനെന്നാണ് ചെന്താരശ്ശേരി അറിയപ്പെടുന്നത്.
Next Story

RELATED STORIES

Share it