Flash News

ടിഡിപി മുന്നണി വിട്ടു: എന്‍ഡിഎ ദുര്‍ബലമാവുന്നു

ടിഡിപി മുന്നണി വിട്ടു: എന്‍ഡിഎ ദുര്‍ബലമാവുന്നു
X
ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ തെലുഗുദേശം പാര്‍ട്ടി (ടിഡിപി) മുന്നണി വിട്ടു. ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണു ടിഡിപി എന്‍ഡിഎ വിട്ടത്.



ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ഏകകണ്‌ഠേനയാണു തീരുമാനം.ആന്ധ്രയില്‍ നിന്നുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇന്ന് കേന്ദ്രസര്‍ക്കാരിനെതിരേ പാര്‍ലമെന്റില്‍ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ലോക്‌സഭയില്‍ ടിഡിപിക്ക് 16ഉം വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന് ഒമ്പതും എംപിമാരാണുള്ളത്. മുന്നണിയില്‍ നിന്ന് പുറത്തുവരാന്‍ കഴിഞ്ഞയാഴ്ച തന്നെ ടിഡിപി നേതൃയോഗം തീരുമാനിച്ചിരുന്നു. 545 അംഗ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിന് 273 സീറ്റാണ് വേണ്ടത്. 274 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപി സര്‍ക്കാരിനു ടിഡിപിയുടെ അവിശ്വാസ പ്രമേയം ഭീഷണിയാവില്ല. ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണു ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം മുതല്‍ ടിഡിപി സഭാ നടപടികള്‍ തടസ്സപ്പെടുത്താന്‍ തുടങ്ങിയത്. പ്രതിഷേധത്തിന്റെ ഭാഗമായി നരേന്ദ്രമോദി മന്ത്രിസഭയിലെ ടിഡിപി പ്രതിനിധികളായിരുന്ന അശോക് ഗജപതി രാജു, വൈ എസ് ചൗധരി എന്നിവര്‍ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
Next Story

RELATED STORIES

Share it