palakkad local

ടാര്‍ മിശ്രണശാലയ്‌ക്കെതിരേ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും



വടക്കഞ്ചേരി: തേനിടുക്ക് പുഷ്പച്ചാല്‍ കരിങ്കുന്ന് പ്രദേശത്ത്  ജനവാസ കേന്ദ്രത്തില്‍ ജീവനു ഭീഷണിയായി അനധികൃതമായി പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന ടാര്‍ മിശ്രണശാലക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ നടത്തിവരുന്ന രാപ്പകല്‍ സമരം ഒമ്പത് ദിവസം പിന്നിട്ടു. സമരം രൂപവും, ഭാവവും മാറ്റി രണ്ടാം ഘട്ടത്തിലേക്ക് കടന്നതിന്റെ ഭാഗമായി  നഗരത്തില്‍ പ്രതിഷേധ പ്രകടനവും, പൊതുസമ്മേളനവും നടത്തി. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ പങ്കെടുത്ത പ്രകടനം ടിബിയില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റി മന്ദ മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പ്ലാച്ചിമട സമരനായകന്‍ വിളയോടി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം എ ജോസ് അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ അനില്‍ കാതികുടം,പി ടി നിസാമുദ്ദീന്‍, തൊടുപറമ്പില്‍ വര്‍ഗ്ഗീസ്, സി കെ വാസു, പത്തിച്ചിറ ആറുമുഖന്‍, സി ആര്‍ കൃഷ്ണന്‍,  എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it