kozhikode local

ജ്ഞാനികള്‍ കലകളെ ആദരിച്ചവര്‍ : ടി പത്മനാഭന്‍



കോഴിക്കോട്: ലോകം കണ്ട മഹാന്‍മാരായ ജ്ഞാനികളെ ല്ലാം കലകളെയും സാഹിത്യത്തെയും ആദരിച്ചവരാണെന്ന് പ്രശസ്ത്ര കഥാകൃത്ത് ടി പത്മനാഭന്‍. കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ സോണ്‍ സ്‌റ്റേജിന മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാള്‍ മാര്‍ക്‌സ് തന്റെ അവസാന നിമിഷങ്ങളില്‍ മകളോട് പറഞ്ഞത് ലോകോത്തര സംഗീതജ്ഞനായ ബിഥോവന്റെ സിംഫണി വായിക്കാനാണ്. ആ സംഗീതം ആസ്വദിച്ചു കൊണ്ടാണ് മാര്‍ക്‌സ് ഇഹലോക വാസം വെടിഞ്ഞത്. കലകള്‍ക്ക് മനുഷ്യജീവിതത്തില്‍ എത്രമാത്രം സ്വാധീനമുണ്ടെന്നതിന്റെ നിദര്‍ശനമാണിത്. മനുഷ്യ മനസ്സിന് വിശ്രാന്തി നല്‍കുക മാത്രമല്ല കലയുടെ ധര്‍മം. അനീതികള്‍ കാണുമ്പോള്‍ സമൂഹത്തില്‍ പ്രതിഷേധത്തിന്റെ തീപന്തമുയര്‍ത്താന്‍ കലാകരന് കഴിയണം. എന്തിനെയും പണത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന കാലമാണിത്. കലാമൂല്യമുള്ള സിനിമകളെ വളര്‍ത്താനാണ് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കാലം തൊട്ടെ രാജ്യത്ത് ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. ഗോവയില്‍ നടന്ന അന്താരാഷ്ട ചലച്ചിത്രാത്സവത്തില്‍ മുഖ്യ അഥിതിയായി എത്തിയത് ബാഹുബലിയുടെ സംവിധായകനും നിര്‍മ്മാതാവുമായ രാജമൗലിയാണ്. ഇതില്‍ നിന്ന് തന്നെ നമ്മുടെ ചലച്ചിത്രാത്സവ നടത്തിപ്പുകാരുടെ നിലവാരം മനസ്സിലാക്കാം-   പത്മനാഭന്‍ പറഞ്ഞു. യൂനിവേഴ്‌സ്റ്റി യൂനിയന്‍ ചെയര്‍മാന്‍ വി പി ശരത്പ്രസാദ് അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സലര്‍ കെ മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. സിനിമാ താരം അജു വര്‍ഗീസ്, നടി നിരജ്ഞന,പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി മോഹനന്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ കെ കെ ഹനീഫ, പി വിജയരാഘവന്‍, യുനിവേഴ്‌സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറി എ എന്‍ നീരജ്, ക്രിസ്്റ്റിയന്‍ കോളജ് പ്രിന്‍സിപ്പല്‍ ഗോഡ്വി ന്‍ സാമ്രാജ്, യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ് വെല്‍ഫയര്‍ ഡീ ന്‍ വല്‍സരാജ് പങ്കെടുത്തു.
Next Story

RELATED STORIES

Share it