kozhikode local

ജോലിക്കിടെ ഒഡീഷ സ്വദേശി നഗരസഭാ കെട്ടിടത്തിന് മുകളില്‍ കുടുങ്ങി

മുക്കം: പെയിന്റിങ് ജോലിക്കിടെ  നഗരസഭാ കെട്ടിടത്തിന് മുകളില്‍ ഇതരസംസ്ഥാന തൊഴിലാളി കുടുങ്ങി. ഒറീസ സ്വദേശി കാര്‍ത്തിക് (23) ആണ് ഇന്നലെ വൈകുന്നേരം ആറരയോടെ കെട്ടിടത്തിന്റെ  രണ്ടാം നിലയില്‍ കുടുങ്ങിയത്. ഇയാളെ നാട്ടുകാരും മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷിച്ചു.
നഗരസഭ പ്രവര്‍ത്തിക്കുന്ന  ബഹുനില കെട്ടിടത്തില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ്  കാര്‍ത്തിക് പെയിന്റിംഗ് ജോലി ചെയ്തിരുന്നത്. സണ്‍ ഷെയ്ഡില്‍ നിന്ന് നഗരസഭാ കെട്ടിടത്തിന്റെ ഭിത്തിയില്‍  പൈയിന്റടിച്ച് തിരിച്ചിചിറങ്ങാന്‍ കഴിയാതെ പ്രയാസപ്പെടുകയായിരുന്നു.
ഒരു കയറു പോലുമില്ലാത്തതിനാല്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ ഉണ്ടായിരുന്ന ചെറിയ പിവിസി പൈപ്പില്‍ പിടിച്ചാണ് അര മണിക്കൂറോളം നേരം തൊഴിലാളി നിന്നത്. ഈ നേരമത്രയും കരാറുകാരനും മറ്റൊരു തൊഴിലാളിയും നഗരസഭാ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു. ഏറെ നേരം  അനങ്ങാനാവാതെ തൊഴിലാളി നില്‍ക്കുന്നത് കണ്ട നാട്ടുകാരും മാധ്യമ പ്രവര്‍ത്തകരും ഇടപെട്ട്  കയറിട്ട് കൊടുത്ത് രക്ഷിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ നഗരസഭാ കെട്ടിടത്തിനുള്ളില്‍ ചില  ജീവനക്കാരും ഉണ്ടായിരുന്നു. എന്നാല്‍ ഇവരാരും പ്രശ്‌നത്തില്‍ ഇടപെട്ടില്ല. യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയാണ് നാല് നിലകളുള്ള നഗരസഭാ കെട്ടിടത്തില്‍ പെയിന്റിംഗ് പ്രവൃത്തി നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it