ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സമര്‍പ്പിച്ച മാപ്പപേക്ഷ അംഗീകരിച്ച് ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ സുപ്രിം കോടതി അവസാനിപ്പിച്ചു. ജുഡീഷ്യറിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നു വ്യക്തമാക്കിയാണ് ജേക്കബ് തോമസ് മാപ്പപേക്ഷ നടത്തിയത്. വിജിലന്‍സ് കമ്മീഷണറായിരിക്കേ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച കത്തില്‍ ഹൈക്കോടതി ജഡ്ജിമാരുടെ പേര് പരാമര്‍ശിച്ച് ആരോപണമുന്നയിച്ചതിനാണ് ജേക്കബ് തോമസിനെതിരേ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്.
ജഡ്ജിമാര്‍ക്കെതിരേ ആരോപണം ഉന്നയിച്ചതിനു പിന്നാലെ പരാതിയുടെ ഉള്ളടക്കം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പാറ്റൂര്‍ ഭൂമി ഇടപാട്, മന്ത്രി ഇ പി ജയരാജനെതിരായ ബന്ധു നിയമന കേസ് എന്നിവയില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നെന്നും അത് ജഡ്ജിമാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷനു വീഴ്ച പറ്റിയെന്നും ജേക്കബ് തോമസ് പരാതിയില്‍ ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it