'ജേക്കബിന്റെ വിയോഗം സമൂഹത്തിന് നഷ്ടം'

തിരുവനന്തപുരം: അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായിട്ടില്ലാത്ത ജേക്കബിന്റെ വിയോഗം സമൂഹത്തിന് നഷ്ടമാണെന്നും പി പി തങ്കച്ചന്‍ പറഞ്ഞു. തലമുറകളെ ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന രാഷ്ട്രീയ ഗുരുനാഥനെയാണ് എം എം ജേക്കബിന്റെ നിര്യാണത്തിലൂടെ നാടിന് നഷ്ടപ്പെട്ടതെന്ന് പി സി ജോര്‍ജ് അനുശോചിച്ചു.
എം എം ജേക്കബിന്റെ നിര്യാണത്തിലൂടെ നിസ്തുലനായ നേതാവിനെയാണ് നഷ്ടമായതെന്ന് കെ മുരളീധരന്‍ എംഎല്‍എ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പൊതുജീവിതത്തില്‍ സംശുദ്ധി പുലര്‍ത്തിപ്പോന്ന എം എം ജേക്കബ് കേരളത്തിലെ ജനങ്ങള്‍ക്ക് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ദേശീയ നേതാവായിരുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അനുശോചിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബിന്റെ വിയോഗത്തിലൂടെ നഷ്ടമായത് കേരളം ദേശീയ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത മഹാനായ പോരാളിയെയാണെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു.
എം എം ജേക്കബിന്റെ വിയോഗം കേരള രാഷ്ട്രീയത്തില്‍ നികത്താനാവാത്ത നഷ്ടമാണെന്ന് കെ എം മാണി പറഞ്ഞു. ഏതൊരു പൊതുപ്രവര്‍ത്തകനും സ്വീകരിക്കാവുന്ന മാതൃകാവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അന്തരിച്ച എം എം ജേക്കബ് എന്ന് ജോസ് കെ മാണി എംപി പറഞ്ഞു.
ഭൂദാന പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന ജേക്കബ് ഒരു ഭരണാധികാരിയെന്ന നിലയില്‍ തന്റെ മികവ് തെളിയിച്ചയാളാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അനുശോചിച്ചു.
Next Story

RELATED STORIES

Share it