Flash News

ജെസ്‌നയെ കാണാതായിട്ട് നൂറുദിനം പിന്നിട്ടു; അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ അന്വേഷണസംഘം

പത്തനംതിട്ട: മുക്കൂട്ടുതറ സ്വദേശിനി ജെസ്‌ന ജെയിംസിനെ കാണാതായി നൂറുദിനം പിന്നിട്ടിട്ടും ഇരുട്ടില്‍തപ്പി അന്വേഷണസംഘം. ജെസ്‌നയ്ക്ക് എന്താണു സംഭവിച്ചതെന്ന ചോദ്യത്തിനു മുന്നില്‍ പോലിസിനും വ്യക്തമായ ഉത്തരമില്ല. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തി ല്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് ജെസ്‌നയുടെ കുടുംബവും വിവിധ സംഘടനകളും പാര്‍ട്ടികളും.
ആദ്യഘട്ടം കേസ് അന്വേഷിച്ചവര്‍ കാട്ടിയ ഉദാസീനതയാണ് തെളിവുകള്‍ നശിക്കാന്‍ കാരണമെന്നാണു വിലയിരുത്തല്‍.
പ്രത്യേക അന്വേഷണസംഘവും ഇതേ നിലപാടിലാണ്. നിലവില്‍ അഭ്യൂഹങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും പിന്നാലെ വ്യക്തതയില്ലാതെ പായുകയാണ് അന്വേഷണസംഘം. കഴിഞ്ഞ മാര്‍ച്ച് 22നാണ് ജെസ്‌ന ജെയിംസിനെ മുക്കൂട്ടുതറയിലെ വീട്ടി ല്‍ നിന്നു കാണാതായത്. ഇ തുവരെ ഒരു തെളിവും പോലിസിനു ലഭിച്ചിട്ടില്ല. പലയിടത്തും ജെസ്‌നയെ കണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലിസ് വെറുംകൈയോടെയാണ് മടങ്ങിയത്. ജെസ്‌നയുടെ കുടുംബത്തെയും ആ ണ്‍സുഹൃത്തിനെയും പലതവണ ചോദ്യംചെയ്‌തെങ്കിലും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല.
Next Story

RELATED STORIES

Share it