wayanad local

ജെറിയാട്രിക് കെയര്‍ പദ്ധതി ആരംഭിച്ചു

കല്‍പ്പറ്റ: ആരോഗ്യ മേഖലയില്‍ കൂടി ശ്രദ്ധേയ സാന്നിധ്യമായ കുടുംബശ്രീയുടെ 'ഹര്‍ഷം' ജെറിയാട്രിക് കെയര്‍ പദ്ധതി ജില്ലയില്‍ തുടങ്ങി. വയോജന പരിപാലനത്തിലും ആതുര ശുശ്രൂഷയിലും സ്‌നേഹ സ്പര്‍ശമേകാന്‍ കുടുംബശ്രീക്ക് ഇതിലൂടെ കഴിയും. മികച്ച പരിശീലനം ലഭിച്ച അംഗങ്ങളുടെ സേവനമാണ് സമൂഹത്തിന് ലഭ്യമാവുക.
കുടുംബശ്രീയുടെ വിശ്വാസ്യതയും ശൃംഖലാ സംവിധാനവും ജനപിന്തുണയും പദ്ധതിയുടെ വിജയകരമായ പ്രവര്‍ത്തനത്തിന് അനുകൂല ഘടകമാണ്.
സംസ്ഥാനത്തെ മികച്ച പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ കുടുംബശ്രീ വനിതകള്‍ക്ക് ഇതിനോടകം പരിശീലനം നല്‍കിക്കഴിഞ്ഞു. ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പും പരിചരണവും, ഗാര്‍ഹിക വയോജന പരിപാലനം, ലാബ് പരിശോധനകള്‍ക്കും ഡോക്ടറെ കാണുന്നതിനും വയോജനങ്ങളെ കൊണ്ടുപോകല്‍, മറ്റ് ആവശ്യാധിഷ്ഠിത നഴ്‌സിങ് സേവനങ്ങള്‍ എന്നിവയ്ക്കായി ഹര്‍ഷം പദ്ധതിയിലൂടെ പരിശീലനം ലഭിച്ച കുടുംബശ്രീ വനിതകളുടെ സേവനം ലഭ്യമാക്കും. പരിചരണത്തിന് സേവനദാതാക്കള്‍ക്കുള്ള ഫീസ്  മണിക്കൂര്‍ അടിസ്ഥാനത്തിലായിരിക്കും നല്‍കുക.
സേവനം ആവശ്യമുള്ളവര്‍ കുടുംബശ്രീ സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202033. ഹര്‍ഷം പദ്ധതിയില്‍ ഭാഗമാവാന്‍ ആഗ്രഹിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ സിഡിഎസ് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യണം.
Next Story

RELATED STORIES

Share it