Flash News

ജെയിംസ് കോമിയെ ട്രംപ് പുറത്താക്കി

ജെയിംസ് കോമിയെ ട്രംപ് പുറത്താക്കി
X


വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി എഫ്.ബി.ഐയുടെ തലപ്പത്തുനിന്നും ജെയിംസ് കോമിയെ നീക്കിയതായി വൈറ്റ്ഹൗസ് അറിയിച്ചു. ഹില്ലരി ക്ലിന്റണുമായി ബന്ധപ്പെട്ട ഇമെയില്‍ കേസിന്റെ അന്വേഷണത്തിലെ വീഴ്ചയാണ് ജെയിംസ് കോമിയെ പുറത്താക്കാന്‍ കാരണമെന്നാണ് വിശദീകരണം. എഫ്.ബി.ഐ. ഡയറക്ടറെ നീക്കാനുള്ള അറ്റോണി ജനറലിന്റെയും ഡപ്യൂട്ടി അറ്റോണി ജനറലിന്റെയും നിര്‍ദേശം പ്രസിഡന്റ് അംഗീകരിക്കുകയായിരുന്നു. ഹില്ലരിയുടെ പല മോശം പ്രവര്‍ത്തികള്‍ക്കു നേരെയും കോമി കണ്ണടച്ചതായി പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ ട്രംപ് പരസ്യമായി വിമര്‍ശിച്ചിരുന്നു. ഹില്ലരി ക്ലിന്റണ്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചു എന്ന കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടതിലൂടെ നീതി വകുപ്പിന്റെ നിയമങ്ങള്‍ ലംഘിച്ചു എന്നാണ് കോമിക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ കണ്ടെത്തല്‍.



[related]
Next Story

RELATED STORIES

Share it