kozhikode local

ജെഎച്ച്‌ഐയെ അപമാനിച്ച സംഭവം: കൗണ്‍സില്‍ യോഗത്തില്‍ ബഹളം

വടകര: നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷൈനി പ്രസാദിനോട്  മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ പി കെ ജലാല്‍ അപമര്യാദയായി പെരുമാറിയ സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്ലാസ്റ്റിക് മാലിന്യം കത്തിച്ച പരാതിയുമായി ബന്ധപ്പെട്ട് സഹജീവനക്കാരുടെ മുന്നില്‍ വച്ച് ജെഎച്ച്‌ഐയോട് ലീഗ് കൗണ്‍സിലര്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഗരസഭാ സെക്രട്ടറിക്ക് ഉദ്യോഗസ്ഥ  പരാതി നല്‍കിയിരുന്നു. പരാതി പോ ലിസിന് കൈമാറിയ സാഹചര്യത്തില്‍ പ്രതിഷേധവുമായി യുഡിഎഫ് അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു.  ഇ തോടെ കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചു.
ഉേദ്യാഗസ്ഥയും കൗണ്‍സിലറും തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിക്കാന്‍ ശ്രമിക്കാത്തത് ചെയര്‍മാന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് കേളു ആരോപിച്ചു. ഇതിനിടെ പ്രതിപക്ഷത്തിന്റെ ആരോപണത്തെ ഖണ്ഡിച്ചുകൊണ്ട് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഗിരീശന്‍ നടത്തിയ പരാമര്‍ശം ബഹളത്തിനിടയാക്കി.  ഷൈനി നല്‍കിയ പരാതിയുടെ കോപ്പി യോഗത്തില്‍ വായിച്ച ഗിരീശന്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചയാള്‍ക്ക് വേണ്ടി വാദിക്കാന്‍ എത്തിയ കൗണ്‍സിലറുടെ നടപടിയെ വിമര്‍ശിക്കുകയും ഉദേ്യാഗസ്ഥയെ മാനസികമായി പീഡിപ്പിക്കുന്ന തരത്തില്‍ അപമാനിച്ചത് ശരിയല്ലെന്നും ആത്മാര്‍ത്ഥമായി ജോലി ചെയ്തു വരുന്ന ജീവനക്കാരിയോടുള്ള പെരുമാറ്റം ജനപ്രതിനിധിക്ക് ജനപ്രതിനിധിക്ക് ഗിരീശന്‍ പറഞ്ഞു.
എന്നാല്‍ ഉദേ്യാഗസ്ഥയുടെ പരാതി കരുതി കൂട്ടിയുണ്ടാക്കിയ നടപടിയാണെന്ന് ആരോപണ വിധേയനായ ജലാല്‍ പറഞ്ഞു. കൗണ്‍സിലറും ഉദ്യോഗസ്ഥരും തമ്മില്‍ എന്തെങ്കിലും വിഷയങ്ങള്‍ ഉണ്ടായാല്‍ ചര്‍ച്ച ചെയ്തു പരിഹരിക്കലാണ് മുന്‍കാല കൗണ്‍സിലുകളുടെ രീതിയെന്ന് ലീഗ് അംഗം ടിഐ നാസര്‍ പറഞ്ഞു. അതേസമയം ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവമാണ് പരാതിയായി തനിക്ക് ലഭിച്ചത്. ജലാല്‍ അത്തരത്തിലുള്ള പരാതി തന്നെ അറിയിച്ചില്ലെന്നും, അറിയിച്ചിരുന്നെങ്കില്‍ ന്യായമായി പരിഹരിക്കാന്‍ തനിക്ക് കഴിവുണ്ടെന്നും ചെയര്‍മാന്‍ മറുപടിയായി പറഞ്ഞു.
ജനപ്രതിനിധികള്‍ക്ക് ഉദ്യോഗസ്ഥരെ പറ്റി എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ചെയര്‍മാനെന്ന രീതിയില്‍ താനുണ്ട്. ഉദ്യോഗസ്ഥരുടെ മേല്‍ ചാടിക്കയറുന്ന പ്രവണത ഇനി നഗരസഭയില്‍ പാടില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. വനിതാ ദിനത്തില്‍ നഗരസഭയ്ക്ക് കളങ്കമേല്‍പ്പിക്കുന്ന നടപടിയാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ കൗണ്‍സിലറുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും ചെയര്‍മാന്‍ പറഞ്ഞു.
പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ അടുത്ത ദിവസം തന്നെ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ മാരുടെയും, ഉേദ്യാഗസ്ഥ പ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. കൗണ്‍സില്‍ യോഗം പോരാട്ട വേദിയാക്കി മാറ്റരുതെന്ന് ചെയര്‍മാന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കേണ്ട പ്രശ്‌നങ്ങള്‍ നേരത്തെ എഴുതി തന്നാല്‍ അഞ്ചു മിനിറ്റ് സംസാരിക്കാന്‍ അനുവധിക്കുമെന്നും ചെയര്‍മാന്‍ കെ ശ്രീധരന്‍ പറഞ്ഞു. ഇ അരവിന്ദാക്ഷന്‍, എംപി ഗംഗാധരന്‍, എന്‍പി നഫ്‌സല്‍, അനിത ചീരാം വീട്ടില്‍, പിഎം മുസ്തഫ, എ കുഞ്ഞിരാമന്‍, വി ഗോപാലന്‍, വ്യാസന്‍ പുതിയ പുരയില്‍ ചര്‍ച്ചയില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it