ജൂലൈ നാലു മുതല്‍ ഓട്ടോ-ടാക്‌സി പണിമുടക്ക്

തിരുവനന്തപുരം: ജൂലൈ നാലു മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക്. ഓട്ടോറിക്ഷ-ടാക്‌സി നിരക്കുകള്‍ ശാസ്ത്രീയവും കാലോചിതവുമായി പുനര്‍നിര്‍ണയം ചെയ്യുക, ലീഗല്‍ മെട്രോളജി വകുപ്പ് നീതി പാലിക്കുക, ടാക്‌സി വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തേക്കുള്ള അഡ്വാന്‍സ് ടാക്‌സ് അടയ്ക്കണമെന്ന നിബന്ധനയും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അധികാരികളുടെ നടപടികളും റദ്ദാക്കുക, ചെറുകിട മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് നടത്താത്തതിനുള്ള പിഴ മാസത്തേക്ക് 1500 രൂപയായി വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, അനധികൃത ഓട്ടോറിക്ഷ-ടാക്‌സി വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുക, മോട്ടോര്‍വാഹന തൊഴിലാളി ക്ഷേമനിധിയിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ഇന്നലെ ബിടിആര്‍ ഭവനില്‍ ചേര്‍ന്ന വിവിധ ട്രേഡ് യൂനിയനുകളുടെ സംസ്ഥാന സമരപ്രഖ്യാപന കണ്‍വന്‍ഷനിലാണ് തീരുമാനം.
Next Story

RELATED STORIES

Share it