World

ജൂലാന്‍കുന്നില്‍ ഇറാന്റെ റോക്കറ്റ് ആക്രമണം

ബൈറൂത്ത്:  സിറിയയിലെ തങ്ങളുടെ സൈനികകേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണത്തിനു തിരിച്ചടിയായി ഇസ്രായേലിന്റെ സൈനികകേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ റോക്കറ്റ് ആക്രമണം നടത്തി. ജൂലാന്‍ മലനിരകളിലെ സൈനികതാവളത്തിനു നേരെ ഇറാന്‍ 20 റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഇസ്രായേല്‍ അറിയിച്ചു. ഇതിനു ബദലായി സിറിയയിലെ ഇറാന്‍ സൈനിക താവളങ്ങള്‍ വ്യോമാക്രമണത്തില്‍ നശിപ്പിച്ചതായും ഇസ്രായേല്‍ അവകാശപ്പെട്ടു.
ഇറാന്‍ വിപ്ലവ ഗാര്‍ഡ്‌സിന്റെ സൈന്യത്തിന്റെ ഇന്റലിജന്‍സ് കേന്ദ്രം, ആയുധശേഖരം, സൈനിക വാഹനങ്ങള്‍ എന്നിവ ആക്രമണത്തില്‍ തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ചില സിറിയന്‍ സൈനിക കേന്ദ്രങ്ങളും തങ്ങള്‍ തകര്‍ത്തതായി  ഇസ്രായേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തില്‍ സിറിയന്‍  റഡാര്‍ സംവിധാനം തകര്‍ന്നതായി സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സന റിപോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ 23 സൈനികര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
ഇറാനുമായുള്ള ആണവകരാറില്‍ നിന്നു യുഎസ് പിന്‍മാറിയതിനു പിറകെ ആയിരുന്നു ഇസ്രായേല്‍ സിറിയയിലെ ഇറാന്‍ സൈനിക താവളങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തിയത്. ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ ഒമ്പതു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായി കഴിഞ്ഞദിവസം ബുധനാഴ്ച രാത്രിയില്‍ ഇറാന്‍ ജൂലാന്‍ കുന്നിലെ ഇസ്രായേല്‍ സൈനിക താവളത്തിനു നേരെ പ്രത്യാക്രമണം നടത്തിയത്്. എന്നാല്‍ ഗോലാനില്‍ ഇസ്രായേലിന് എന്തൊക്കെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിട്ടില്ല.
ജൂലാന്‍ മലനിരകള്‍ 1967ലെ യുദ്ധത്തിലാണു സിറിയയില്‍ നിന്ന്് ഇസ്രായേല്‍ പിടിച്ചടക്കിയത്്. തന്ത്രപ്രധാനമായ ഈ കുന്നില്‍ നിന്നാണ് ഇസ്രായേല്‍ സിറി—യയിലെ ഇറാന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നത്.  റഷ്യ ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്തതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it