Alappuzha local

ജൂനിയര്‍ റെഡ്‌ക്രോസ് വിദ്യാര്‍ഥികള്‍ക്ക് നീതി ലഭ്യമാക്കണം: കെഎഎംഎ

ആലപ്പുഴ: കേരള റെഡ്‌ക്രോസ് ഭരണസമിതി പിരിച്ചു വിട്ടു അഡ്‌ഹോക് കമ്മിറ്റിയെ ചുമതലയേല്‍പ്പിച്ചിട്ടും സി ലെവല്‍ പരീക്ഷ നടത്തി പത്താംതരം വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ഗ്രേസ് മാര്‍ക്ക് നല്‍കാത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ട് ജെ ആ ര്‍ സി വിദ്യാര്‍ഥികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ ആലപ്പുഴ റവന്യൂ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജൂനിയര്‍ റെഡ്‌ക്രോസ് വിദ്യാര്‍ഥികള്‍ക്കായി മൂന്ന് ഘട്ടമായി പരീക്ഷ നടത്തണമെന്നാണ് ചട്ടം എ ലെവല്‍ എട്ടാം തരത്തിലും ബി ലെവല്‍ ഒമ്പതാം തരത്തിലും സി ലെവല്‍ പത്താം തരത്തിലുമെന്നരീതിയിലാണ്.
സി ലെവല്‍ പാസാകുന്ന വിദ്യാര്‍ഥിയ്ക്ക് എസ്എസ്എല്‍ സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കായി പത്തു മാര്‍ക്ക് ലഭിക്കും. എന്നാല്‍ ഇത്തവണ രണ്ട് തവണ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് വിളിച്ചെങ്കിലും മാറ്റിവയ്ക്കുകയാണ് ചെയ്തത്. സംസ്ഥാന നോഡല്‍ ഓഫീസറായ വിദ്യാഭ്യാസ വകുപ്പിലെ അഡീഷണല്‍ ഡി പി ഐ യുമായി കെ എ എം എ ബന്ധപ്പെട്ടപ്പോള്‍  പരീക്ഷ നടത്തിപ്പ് കോടതിയില്‍  സ്റ്റേയില്‍ നില്‍ക്കുകയാണെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.മൂന്ന് വര്‍ഷം തുടര്‍ച്ചയായി ജെ ആര്‍ സി യുടെ സേവനം കാഴ്ചവച്ച നിരവധി കുട്ടികള്‍ക്കാണ് അധികാരത്തര്‍ക്കം മൂലം അര്‍ഹതപ്പെട്ട മാര്‍ക്ക് നഷ്ടമാകുന്നത്. വിദ്യാര്‍ഥികളുടെ വിവിധ ഗ്രേസ് മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യാനുള്ള സമയമായതായി പ്രഥമാധ്യാപകരെ അറിയിച്ചു കഴിഞ്ഞു.
കുട്ടികളിലും രക്ഷകര്‍ത്താക്കളിലും മാനസിക സംഘര്‍ഷം ഉടലെടുക്കുകയും വിദ്യാലയങ്ങളില്‍ എത്തുന്ന രക്ഷിതാക്കളോട് മറുപടിപറയാന്‍ അധ്യാപകര്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലുമാണ്. സര്‍ക്കാര്‍ അടിയന്തിര പ്രാധാന്യം മനസ്സിലാക്കി ഇടപെട്ടു പരിഹരിക്കണമെന്ന് കെ എ എം എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ച യോഗം ജനറല്‍ സെക്രട്ടറി അനസ് എം അഷറഫ് ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുല്‍ വാഹിദ് കായംകുളം, കെ സ് മൂസ ചന്തിരൂര്‍, മഠത്തില്‍ മുഹമ്മദ് കുഞ്ഞ്, നജ്മ എ കെ, നദീറ ബീഗം , സുമിമോള്‍ ഇ കെ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it