Kottayam Local

ജുവനൈല്‍ ജസ്റ്റിസ് സ്ഥാപനങ്ങളില്‍ ഫോണ്‍ ഉപയോഗത്തിനു നിയന്ത്രണം



ഈരാറ്റുപേട്ട: ബാലസദനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ജുവനൈല്‍ ജസ്റ്റിസ് സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. കുട്ടികളുടെ മുന്നില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് സാമൂഹിക നീതി ഡയറക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഐസിപിഎസ് പരിശോധന വിഭാഗം കഴിഞ്ഞ ഡിസംബറില്‍ കോട്ടയം ബാലസദനത്തില്‍ സന്ദര്‍ശനം നടത്തി സമര്‍പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സാമൂഹിക നീതി വകുപ്പ് തിരുമാനിച്ചത്.ഡ്യൂട്ടി സമയത്ത് അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി പരിേശാധനയില്‍ കണ്ടെത്തിയിരുന്നു. ശ്രദ്ധയും, സംരക്ഷണവും ആവശ്യമായവരെയും നിയമവുമായി പൊരുത്തപെടാത്ത കുട്ടികളെയും പാര്‍പിച്ചിരിക്കുന്ന സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം പ്രത്യഘാതങ്ങള്‍ ഉണ്ടാക്കും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെയും കുട്ടികളുടെ ചിന്തകളെയും പ്രതികൂലമായി ബാധിക്കുമെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജോലി സമയത്ത് അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവുവെന്നും അത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കുകയാണങ്കില്‍ അത് കുട്ടികളുടെ മുന്നില്‍ വെച്ചാകരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it