World

ജീവിച്ചിരിക്കുന്നതിന്റെ തെളിവുകളായെത്തുന്ന കത്തുകള്‍...

കോക്‌സ് ബസാര്‍: ബംഗ്ലാദേശിന്റെ കിഴക്കന്‍ തീരത്തെ കോക്‌സ് ബസാര്‍ അഭയാര്‍ഥികേന്ദ്രത്തിലെ മുളകൊണ്ടുള്ള കൂരയില്‍ ഭര്‍ത്താവിന്റെ കത്ത് വായിച്ച് 58കാരിയായ സയ്ത് ബാനുവിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
എന്റെ മകള്‍ ഉന ജമീനിന് യോജിച്ച ഒരാലോചന കണ്ടെത്തുകയാണെങ്കില്‍ നിങ്ങള്‍ അവളുടെ വിവാഹം നടത്തിക്കൊടുക്കണം. ജ—യിലില്‍ എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. കാതങ്ങള്‍ക്കപ്പുറം റഖൈനിലെ ജയിലില്‍ കഴിയുന്ന ഭര്‍ത്താവില്‍ നിന്ന് അവര്‍ക്ക് ലഭിച്ച ആദ്യ കത്തായിരുന്നു അത്. ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെന്നതിന്റെ സൂചനയും.
കഴിഞ്ഞവര്‍ഷം ആഗസ്തില്‍ റഖൈനില്‍ നടന്ന സൈനിക അതിക്രമത്തിനിടെയാണ് സയ്ത് ബാനുവിന്റെ ഭര്‍ത്താവ് ജയിലിലടയ്ക്കപ്പെട്ടത്്. റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ തീവച്ചു നശിപ്പിക്കുകയും ആളുകളെ കൂട്ടക്കൊലയ്ക്കിരയാക്കു—കയും ചെയ്തപ്പോള്‍ നിരവധി പേര്‍ ജയിലിലടയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് റെഡ്‌ക്രോസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവരില്‍ പലര്‍ക്കും തങ്ങളുടെ കുടുംബങ്ങള്‍ എവിടെയാണെന്നുപോലും അറിയില്ല.
കഴിഞ്ഞ ആഗസ്ത് മുതല്‍ അഭയാര്‍ഥി ക്യാംപില്‍ നിന്ന് 1600 കത്തുകള്‍ റെഡ്‌ക്രോസ് വഴി മ്യാന്‍മറിലെ ജയിലുകളിലേക്കയച്ചിരുന്നു. ഇതില്‍ 160 എണ്ണത്തിന് മാത്രമാണ് മറുപടി ലഭിച്ചത്. തങ്ങളുടെ ജീവിതപങ്കാളികള്‍ ജീവിച്ചിരിപ്പുണ്ടെന്നതിന്റെ സൂചനകളായിരുന്നു ക്യാപുകളില്‍ കഴിയുന്ന കുടുംബിനികള്‍ക്ക് ഈ മറുപടികള്‍.   കഴിഞ്ഞ ആഗസ്ത് അവസാനവാരത്തില്‍ ഒരുദിവസം രാവിലെയാണ് സയ്ത് ബാനുവിന്റെ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തത്. അന്ന് 50 പേരെ ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. റോഹിന്‍ഗ്യന്‍ വിമതര്‍ സൈനികരെ ആക്രമിച്ചതിന്റെ തലേദിവസമായിരുന്നു ഈ അറസ്‌റ്റെന്നും അവര്‍ പറഞ്ഞു.
വിമത ബന്ധമുണ്ടെന്നാരോപിച്ച് 384 പേരെ അറസ്റ്റ് ചെയ്തതായി അറഖന്‍ റോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി അറിയിച്ചിരുന്നു. എന്നാല്‍ റഖൈനിലെ രണ്ട് പ്രധാനപ്പെട്ട ജയിലുകളിലായി 2,700 തടവുകാര്‍ ഉള്ളതായി മ്യാന്‍മറിലെ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ ഇവരില്‍ എത്ര റോഹിന്‍ഗ്യന്‍ വംശജരുണ്ടെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല.
Next Story

RELATED STORIES

Share it