kozhikode local

ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനമായി കുടുംബശ്രീ

കോഴിക്കോട്: കേരളത്തിനു പുറത്തെ അഭയാര്‍ഥി സമൂഹത്തിന്് സഹായങ്ങള്‍ക്കൊപ്പം തൊഴില്‍ പരിശീലനവും നല്‍കി ദാരിദ്യ ലഘൂകരണത്തിന് പുതിയ വാതില്‍ തുറക്കുകയാണ് കോര്‍പറേഷന്‍ കുടുംബശ്രീ കൂട്ടായ്മ. അഭയാര്‍ഥികളെ  ചെറുകിട തൊഴില്‍ പഠിപ്പിച്ചു ശാക്തീകരിക്കുകയാണ് ലക്ഷ്യം. ദുരിതജീവിതം പേറുന്ന ഇവരുടെ സാമ്പത്തിക സാമൂഹിക ഉന്നമനത്തിന് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി പ്രദാനം ചെയ്യുക എന്ന ദൗത്യവും കുടുംബശ്രീ നിര്‍വഹിക്കും.
അഭയാര്‍ഥികളുടെ അവസ്ഥാ പഠനത്തിനായി കേരളത്തില്‍ നിന്ന് കുടുംബശ്രീയുടെ 13 അംഗ സംഘം ഡല്‍ഹിയില്‍ എത്തി. കാളിന്ദി കൊഞ്ചില്‍ 54 കുടുംബങ്ങളേയും ഹരിയാനയിലെ ഫരീദബാദില്‍ ബുനേടനഗാവ് അഭയാര്‍ഥി ക്യാംപില്‍ 38 കുംടുംബങ്ങളെയും മജൂഡി കാവില്‍ 42 കുടുംബങ്ങളേയും മിര്‍സാപ്പൂരില്‍ 17 കുടുംബങ്ങളുടെയും അവസ്ഥകള്‍ നേരിട്ട് മനസിലാക്കി.
മാലിന്യ കൂമ്പാരങ്ങള്‍ക്ക് നടുവില്‍ താമസിക്കുന്ന മിക്ക ക്യാംപുകളിലും ആരോഗ്യ സുരക്ഷിതത്വം ഇല്ലാത്ത സാഹചര്യമാണ് കണ്ടെത്താനായത്. അടിസ്ഥാന സൗകര്യവും ശോചനീയമാണ്. ഇത് പരിഹരിക്കുന്നതിന് ക്യാംപുകളിലേക്ക് ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാനും മെഡിക്കല്‍ ക്യാംപുകള്‍ സമയബന്ധിതമായി സംഘടിപ്പിക്കാനും കുടുംബശ്രീ മൂന്‍ കൈ എടുക്കും.
കേരള ഹൗസില്‍ അഭയാര്‍ഥികള്‍ക്കൊപ്പം നടന്ന മുഖാമുഖം പരിപാടി നിയുക്ത രാജ്യസഭാഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി അഭിഭാഷകന്‍ പി വി ദിനേഷ്, ഹൈക്കോടതി അഭിഭാഷകന്‍ അസ്—ലം ഖാന്‍, ജനസംസ്‌കൃതി പ്രസിഡന്റ്‌വിനോദ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ എന്‍ ജയശീല, ഒ രജിത,ടി കെ  ഗീത, കുടുംബശ്രീ കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രൊജക്ട് ഓഫീസര്‍ റംസി ഇസ്മയില്‍, യുഎസ്പിഎഫ് വളണ്ടിയര്‍ നാജിയ സംസാരിച്ചു. അഞ്ചു ദിവസത്തെ സന്ദര്‍ശത്തിനു ശേഷം സംഘം കേരളത്തിലേക്ക് മടങ്ങി.
Next Story

RELATED STORIES

Share it