malappuram local

ജീവനക്കാരുടെ അനാസ്ഥ: പെരുവള്ളൂര്‍ വില്ലേജ് ഓഫിസില്‍ മിന്നല്‍ സമരം

തേഞ്ഞിപ്പലം: പെരുവള്ളൂര്‍ വില്ലേജ് ഓഫിസിലെ ചില ജീവനക്കാര്‍ കാണിക്കുന്ന ജനദ്രോഹ നടപടികള്‍ക്കെതിരെ പഞ്ചായത്ത് യൂത്ത് ലീഗ്  മിന്നല്‍ സമരം നടത്തി. ലൈഫ് മിഷന്‍ ഗുണഭോക്താവിന്റെ രേഖാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയംഗം സുനില്‍  വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഓഫിസ് അധികാരികളില്‍ നിന്നുണ്ടായ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളാണ്  സമരത്തിന് ഇടയാക്കിയത്. പെരുവള്ളൂര്‍ വില്ലേജ് ഓഫിസ് ജീവനക്കാരുടെ അനാസ്ഥ ഇതിന് മുമ്പും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പി അബ്ദുല്‍ ഹമീദ് എംഎല്‍എ, തിരൂരങ്ങാടി തഹസില്‍ദാര്‍ എന്നിവര്‍ വില്ലേജ് ഓഫിസിലെത്തുകയും  സമരക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ആരോപണ വിധേയരായ ജീവനകാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ജില്ലാ കലക്ടറോട് ശുപാര്‍ശ ചെയ്യുന്നതുള്‍പ്പടെയുള്ള  പ്രശ്‌ന പരിഹാരം തഹസില്‍ദാര്‍ ഉറപ്പ് നല്‍കിയതായി യൂത്ത് ലീഗ്  അറിയിച്ചു.
തഹസീല്‍ദാറുമായുള്ള ചര്‍ച്ചയില്‍ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ അബ്ദുല്‍ കലാം, പെരുവള്ളൂര്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ കാവുങ്ങല്‍,  യൂത്ത് ലീഗ് നേതാക്കളായ കോയാസ് കാക്കത്തടം, താഹിര്‍, എന്‍ അയ്യൂബ്, എം സി അഷ്‌കര്‍,  ബ്ലോക്ക് മെമ്പര്‍ വിശ്വന്‍, പഞ്ചായത്ത്  മെമ്പര്‍മാരായ പി എം അഷ്‌റഫ്, സുനില്‍, മുനീര്‍ തൊപ്പാശ്ശേരി, പി സി ബീരാന്‍ കുട്ടി പങ്കെടുത്തു.
Next Story

RELATED STORIES

Share it