kasaragod local

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകി

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് കൈമാറുന്നത് സംബന്ധിച്ച് യുഡിഎഫ് സംസ്ഥാന സമിതി ഇന്ന് തീരുമാനിക്കാനിരിക്കെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. യുഡിഎഫ് സംസ്ഥാന കമ്മിറ്റി ധാരണ പ്രകാരം രണ്ടര വര്‍ഷം മുസ്്‌ലിംലീഗിനും രണ്ടര വര്‍ഷം കോണ്‍ഗ്രസിനുമാണ് പ്രസിഡന്റ് സ്ഥാനം.
രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ഡിസിസി പ്രസിഡന്റ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഡിസിസി പ്രസിഡന്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മാസം ചേര്‍ന്ന ഡിസിസി യോഗം സംസ്ഥാന കമ്മിറ്റിയോട് തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മുസ്്‌ലിംലീഗിലെ എ ജി സി ബഷീറാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് കോണ്‍ഗ്രസ് എ ഗ്രൂപ്പിലെ ശാന്തമ്മ ഫിലിപ്പും. നേരത്തെയുണ്ടായ ധാരണ പ്രകാരം ഐ  ഗ്രൂപ്പിന് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്നാണ് വാക്കാല്‍ ധാരണയുണ്ടായിരുന്നത്. മുന്‍ ചെമനാട് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന പാദൂര്‍ കുഞ്ഞാമുഹാജിയെ പ്രസിഡന്റാക്കാനായിരുന്നു ധാരണയുണ്ടായിരുന്നത്.
എന്നാല്‍ ഇദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ഇവിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മകന്‍ ഷാനവാസ് പാദൂര്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മുസ്്‌ലിംലീഗിലെ സുഫൈജ അബൂബക്കര്‍ വഹിച്ചിരുന്ന സ്റ്റാന്റിങ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഷാനവാസിന് നല്‍കിയിരുന്നു. എന്നാല്‍ ഷാനവാസ് തന്നെ പ്രസിഡന്റ് ആക്കണമെന്ന് ഐ ഗ്രൂപ്പ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാന്‍ ഗ്രൂപ്പിലെ പ്രബല വിഭാഗം വിസമ്മതിച്ചു. തൃക്കരിപ്പൂര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച ഐ ഗ്രൂപ്പിലെ പത്മജയെ പ്രസിഡന്റാക്കണമെന്നാണ് ഗ്രൂപ്പിലെ ഭൂരിഭാഗത്തിന്റെയും ആവശ്യം.
തന്നെ പ്രസിഡന്റ് ആക്കിയില്ലെങ്കില്‍ അംഗത്വം രാജിവെക്കുമെന്ന നിലപാടിലാണ് ഷാനവാസ്. എന്നാല്‍  വൈസ് പ്രസിഡന്റായ ശാന്തമ്മ ഫിലിപ്പിനെ പ്രസിഡന്റ് ആക്കണമെന്നാണ് എ വിഭാഗം ആവശ്യപ്പെടുന്നത്. ഭരണ രംഗത്തുള്ള പരിചയം ചൂണ്ടിക്കാടടി ഗ്രൂപ്പിന് അതീതമായി പാര്‍ട്ടി ഈ തീരുമാനം കൈക്കൊള്ളണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഗ്രൂപ്പ് നേതാക്കള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നയിച്ച് കെപിസിസിക്ക് കത്ത് അയച്ചിട്ടു—ണ്ട്. ഇതിനിടയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ എ ജി സി ബഷീറിനെ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് മുസ്്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വയനാട്ടില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് ലീഗിന് നല്‍കിയ കീഴ്‌വഴക്കം ഇവിടെയും വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇതിനിടെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല തന്നെ നേരത്തെ ധാരണയുണ്ടായിരുന്നെന്നും വ്യക്തമാക്കുന്നുണ്ട്.
സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച ഇദ്ദേഹത്തിന്റെ മകള്‍ മുംതാസ് സമീറയെ വൈസ് പ്രസിഡന്റാക്കണമെന്ന ആവശ്യവും ലീഗില്‍ ഉയര്‍ന്നിട്ടുണ്ട്. 17 അംഗ ഭരണ സമിതിയില്‍ യുഡിഎഫ് എട്ട് അംഗങ്ങളുണ്ട്. എല്‍ഡിഎഫിന് ഏഴ്  അംഗങ്ങളും ബിജെപി രണ്ടംഗങ്ങളുമാണ് നിലവിലുള്ളത്.
Next Story

RELATED STORIES

Share it