kozhikode local

ജില്ലാ പഞ്ചായത്തിന്് 129.93 കോടിയുടെ പദ്ധതി

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് 129.933 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി. പാര്‍പ്പിടത്തിനും കാര്‍ഷിക മേഖലയ്ക്കും മണ്ണ്-ജലസംരക്ഷണത്തിനും ഊന്നല്‍ നല്‍കിയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 17ന് നടന്ന ഭരണസമിതി യോഗമാണ് 2018-19  വര്‍ഷത്തെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും വാസയോഗ്യമായ വീടുകള്‍ ഉറപ്പുവരുത്തക എന്ന ലക്ഷ്യത്തോടെ 12.76 കോടി വകയിരുത്തി.
ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് പാര്‍പ്പിട പദ്ധതി നടപ്പാക്കുക. കാര്‍ഷിക മേഖലയ്ക്ക് 4.68 കോടിയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചത്. കസ്റ്റം ഹയറിങ് സെന്ററിന് നാല് ട്രാക്ടറുകള്‍, കൊയ്ത്ത്, മെതി, നല്ല് കെട്ട് ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ തുക വകയിരുത്തി.
നെല്‍കൃഷി, ജൈവ പച്ചക്കറി  കൃഷി, വാഴകൃഷി (കുടുംബശീ), വനിത, കാര്‍ഷിക കര്‍മസേനകള്‍ക്ക് മെഷിനറി, ഉപ്പുവെള്ള പ്രതിരോധം തുടങ്ങിയവയക്ക് പ്രാധാന്യം നല്‍കും.
മൃഗസംരക്ഷണത്തിന് 2.98 കോടിയുടെ പദ്ധതികളാണുള്ളത്. മുട്ടഗ്രാമം, ക്ഷീരഗ്രാമം പദ്ധതികള്‍ക്കും ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. പശുവിനെ വാങ്ങുന്നതിന് ജില്ലാ പഞ്ചായത്ത് 12,500രൂപയും ഗ്രാമപ്പഞ്ചായത്തുകള്‍ 15000രൂപയും സബ്‌സിഡി നല്‍കും.
മുട്ട ഗ്രാമം പദ്ധതിയുടെ  ഭാഗമായി 5000കോഴികളെ ഒരു പഞ്ചായത്തിന് നല്‍കും. മല്‍സ്യമേഖലയ്ക്ക് 3.05 കോടിയുടെ പദ്ധതികളാണുള്ളത്. തീരദേശ പഞ്ചായത്തിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് വല, മല്‍സ്യ സഹകരണ സംഘങ്ങള്‍ക്ക് ലേലഹാള്‍, അഴിയൂരില്‍ വനിതകള്‍ക്ക് മുല്യ വര്‍ധിത മല്‍സ്യ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ പരിശീലനത്തിന് യൂനിറ്റ് സ്ഥാപിക്കല്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്.
Next Story

RELATED STORIES

Share it