Idukki local

ജില്ലാ ആസ്ഥാനത്തെ മാലിന്യക്കൂമ്പാരം ഒറ്റദിവസം കൊണ്ട് 'സംസ്‌കരിച്ചു'



തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജിന് സമീപം കുന്നിന്‍ ചരുവില്‍ തള്ളിയ വന്‍ മാലിന്യകൂമ്പാരം ഒറ്റ ദിവസം കൊണ്ട് 'സംസ്‌കരിച്ചു.വാഴത്തോപ്പ് പഞ്ചായത്ത് വിവിധ സിറ്റികളില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി ശേഖരിച്ച് കൊണ്ടുവന്ന് നിക്ഷേപിച്ച മാലിന്യകൂമ്പാരമണ് മണ്ണിട്ട് മൂടിയത്.ബുധനാഴ്ച മണ്ണ്മാന്തി യന്ത്രം എത്തിച്ച് സമീപത്തെ കുന്ന് ഇടിച്ച് നിരത്തിയാണ് മാലിന്യം മൂടിയത്. ലോഡ്കണക്കിന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുളള മാലിന്യമാണ് ഇതോടെ മണ്ണിനടിയിലാക്കിയത്.മെഡിക്കല്‍ കോളജിനും ചെറുതോണി അണക്കെട്ടിനും സമീപത്തെ കുന്നിന്‍ ചരുവില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പഞ്ചായത്ത് അധികൃതര്‍ മാലിന്യം തള്ളുന്നത് തുടരുകയായിരുന്നു. ചീഞ്ഞഴുകിയ മാലിന്യം കാടിനുള്ളിലെ കേഴ,മ്ലാവ്,കുരങ്ങ്, മാന്‍ തുടങ്ങിയ കാട്ടുമൃഗങ്ങള്‍ ഭക്ഷിച്ച് ദഹനം സംഭവിക്കാതെ ചത്ത് വീണിരുന്നു. ഇതിനാല്‍ മാലിന്യങ്ങള്‍ വനത്തില്‍ തള്ളുന്നത് തടയണമെന്ന് വനംവകുപ്പ് അധികൃതര്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് കലക്ടര്‍ പഞ്ചായത്തിനോട് നടപടി ആവശ്യപ്പെട്ടെങ്കിലും നിക്ഷേപം തുടര്‍ന്നുകൊണ്ടിരുന്നു.പകര്‍ച്ചപ്പനി വ്യാപകമായതോടെ  പഞ്ചായത്ത് മാലിന്യനിക്ഷേപത്തിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായി.ഇതേ തുടര്‍ന്നാണ് ദ്രുതഗതിയില്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it