malappuram local

ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് വേണം: എസ്ഡിപിഐ

മലപ്പുറം: വികസനം ജനവിരുദ്ധവും ജനദ്രോഹവുമാവരുതെന്നും ജനങ്ങളുടെ ന്യായമായ അവകാശങ്ങളെ അടിച്ചമര്‍ത്തി വികസനമെന്ന പേരില്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. ജനപ്രതിനിധികള്‍ പലരും കാര്യങ്ങള്‍ പഠിച്ചിട്ടല്ല നിയമസഭയില്‍ അഭിപ്രായം നടത്തുന്നത്. ഗെയില്‍, നാഷനല്‍ ഹൈവേ വികസനം തുടങ്ങിയ കാര്യങ്ങളില്‍ ജനപ്രതിനിധികളുടെ അഭിപ്രായപ്രകടനങ്ങളില്‍ അത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള വിവിധ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭ പ്രചാരണ പരിപാടികളുടെ പ്രഖ്യാപനമായ എമര്‍ജിങ് മലപ്പുറം എസ്ഡിപിഐ മുന്നൊരുക്കം പരിപാടിയുടെ ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ പ്രഥമ ജില്ലാ പ്രസിഡന്റ് മേമന ബാപ്പു പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് മലപ്പുറത്തോടുള്ള വിവേചനത്തിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എമര്‍ജിങ് മലപ്പുറം ആവശ്യപ്പെട്ടു. ഇതര ജില്ലകളോട് താരതമ്യം ചെയ്യുമ്പോഴാണ് മലപ്പുറത്തിന്റെ പിന്നാക്കത്തിന്റെ ആഴം കൂടുന്നത്. വികസനത്തിന്റെ ഏത് അളവ് കോലിലും ഇത് പ്രകടമാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍, സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ കണ്ണൂര്‍, ഖജാഞ്ചി അജ്മല്‍ ഇസ്മയില്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജലീല്‍ നീലാമ്പ്ര, ഡോ. സി എച്ച് അഷ്‌റഫ്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, കെ കെ ഖാജാ ഹുൈസന്‍, അഡ്വ. എ എ റഹീം ക്ലാസെടുത്തു. ജില്ലാ ഭാരവാഹികളായ അഡ്വ. സാദിഖ് നടുത്തൊടി, എ കെ അബ്ദുല്‍ മജീദ്, ബാബുമണി കരുവാരക്കുണ്ട്, എം പി മുസ്തഫ, ടി എം ഷൗക്കത്ത്, വി എം ഹംസ മഞ്ചേരി, ബീരാന്‍കുട്ടി അരീക്കന്‍, കെ ആരിഫ, അഡ്വ. കെ സി നസീര്‍, വി എം ഹംസ, ഹംസ അങ്ങാടിപ്പുറം, ടി സിദ്ധീഖ് സംസാരിച്ചു.
Next Story

RELATED STORIES

Share it