ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം
BY kasim kzm28 Dec 2017 4:08 AM GMT
kasim kzm28 Dec 2017 4:08 AM GMT
കൊല്ലം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. ഇന്നലെ രാത്രി 8.45 ഓടെ ആര്യങ്കാവ്,തെന്‍മല,ഇടമണ്‍,പത്തനാപുരം എന്നിവിടങ്ങളിലായിരുന്നു ഭൂചലനം ഉണ്ടായത്. ആര്യങ്കാവില്‍ പത്തും മറ്റു രണ്ടിടത്ത് അഞ്ചും സെക്കന്റ് വീതം പ്രകമ്പനം ഉണ്ടായി. കൂടാതെ വന മേഖലയിലും വലിയതോതില്‍ ശബ്ദമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. വലിയ ശബ്ദത്തോടെ അടുക്കളകളില്‍ പാത്രങ്ങള്‍ താഴെ വീണതിനെ തുടര്‍ന്ന് ആളുകള്‍ ഭയന്ന് വീടിന് പുറത്തിറങ്ങുകയായിരുന്നു. രാത്രി വൈകിയും വീടിനുള്ളില്‍ കയറാന്‍ ആളുകള്‍ തയ്യാറായില്ല. പത്തനംതിട്ട വനമേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.2 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനമാണെന്ന് ജില്ലയിലുണ്ടായതെന്നും വിവരമുണ്ട്. കാര്യമായ നാശനഷ്ടം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT