kasaragod local

ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിക്കണമെന്ന്‌

മൊഗ്രാല്‍പുത്തൂര്‍: ജില്ലയിലെ വിദ്യഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ച് സ്വാശ്രയ  രംഗത്ത് കൂടുതല്‍ സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിക്കണമെന്ന് എം എസ് എഫ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്റ്റുഡ ന്റ്‌സ് സമ്മിറ്റ് ആവശ്യപ്പെട്ടു. ലോ കോളജ് പ്രഖ്യാപനത്തിലും മെഡിക്കല്‍ കോളജ് ഒച്ചിന്റെ വേഗതയിലുമാണ് പ്രവൃത്തികള്‍ നീങ്ങുന്നത്.  ഇത്  ജില്ലയോടുള്ള വെല്ലുവിളിയാണ്. പെരിയടുക്ക എംപി കാംപസില്‍ നടന്ന സമ്മിറ്റില്‍ 15വാര്‍ഡുകളില്‍ നിന്നായി 200 പ്രതിനിധികള്‍ സംബന്ധിച്ചു.മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീര്‍ ഹാജി ഉല്‍ഘാടനം ചെയ്തു. കെ ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജി സി ബഷീര്‍, പഞ്ചായത്ത് പ്രസിഡന്റ് എഎ ജലീല്‍, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്് ഹാഷിംബംബ്രാണി, എം എ നജീബ്, ഇബ്രാഹിം പള്ളങ്കോട് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംവദിച്ചു.  കെ അബ്ദുല്ല കുഞ്ഞി, സ്റ്റ ാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, എസ് എച്ച് ഹമീദ്, അസീസ് മൊഗര്‍, അനസ് എതിര്‍ത്തോട്, റഫീഖ്, ഹനീഫ്, എരിയാല്‍ മുഹമ്മദ് കുഞ്ഞി, നവാസ് എരിയാല്‍, മന്‍സൂര്‍ അക്കരെ സംസാരിച്ചു.
Next Story

RELATED STORIES

Share it