palakkad local

ജില്ലയില്‍ രക്തദാതാക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുള്ളതായി റിപോര്‍ട്ട്



പാലക്കാട്: രക്തദാതാക്കളുടെ എണ്ണത്തില്‍ വര്‍ഷം തോറും  വര്‍ധനയെന്ന് ജില്ലാ ആശുപത്രി രക്തബാങ്ക് അധികൃതര്‍. 2014ല്‍ 6,245 രക്തദാതാക്കളുണ്ടായിരുന്നത് 2015 ആകുമ്പോഴേക്കും 7,094 ആയി ഉയര്‍ന്നു. 2016ല്‍ ഇത് 7,867 ആയി. 2017 ല്‍ ഏപ്രില്‍വരെ 2,689 പേരാണ് രക്തം നല്‍കിയത്. ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും മുന്‍വര്‍ഷങ്ങളിലേതിനേക്കാ ള്‍ രക്തദാതാക്കള്‍ വര്‍ധിക്കും. ഓരോ വര്‍ഷവും രക്തബാങ്ക് അധികൃതരുടെ നേതൃത്വത്തി ല്‍ സംഘടിപ്പിക്കുന്ന രക്തക്യാംപുകളും ബോധവത്കരണ ക്ലാസുകളുമെല്ലാമാണ് രക്തദാതാക്കളുടെ എണ്ണത്തിലെ വര്‍ധനയ്ക്കുള്ള പ്രധാന കാരണം. ഒരുമാസത്തില്‍ 800 മുതല്‍ 850 വരെ രക്തദാതാക്കളാണ് വിവിധ ക്യാംപുകളിലായി രക്തം ദാനം ചെയ്യുന്നത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 81 രക്തദാന ക്യാംപുകള്‍ സംഘടിപ്പിച്ചതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രി രക്തബാങ്ക് സംസ്ഥാനത്തെ മികച്ച രക്തബാങ്കായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 82 ക്യാംപുകളാണ് സംഘടിപ്പിച്ചതെന്ന് ജില്ലാ ആശുപത്രി രക്തബാങ്ക് ഇന്‍ചാര്‍ജ് എം വി മോഹന്‍ദാസ് പറഞ്ഞു. ഡോ. രാധികയാണ് രക്തബാങ്ക് മെഡിക്കല്‍ ഓഫീസര്‍.  കഴിഞ്ഞവര്‍ഷത്തെ നേട്ടം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ജില്ലാ രക്തബാങ്ക് അധികൃതര്‍. ജൂണ്‍ പതിനാലിന് ലോക രക്തദാന ദിനത്തിലാണ് സംസ്ഥാനത്തെ മികച്ച രക്തബാങ്കിനെ പ്രഖ്യാപിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രക്തദാനക്യാംപുകള്‍ സംഘടിപ്പിക്കുന്നതിനു പുറമെ താല്‍ പര്യമുള്ളവര്‍ക്ക് ജില്ലാ ആശുപത്രി  രക്തബാങ്കിലെത്തി രക്തദാനം  ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. ജില്ലയിലെ ഏക സര്‍ക്കാര്‍ രക്തബാങ്കാണ് ജില്ലാ ആശുപത്രിയിലേത്. ജില്ലാ ആശുപത്രിയിലേക്ക് മാത്രമല്ല, സ്വകാര്യ ആശുപത്രികളിലേക്കെല്ലാം  അത്യാവശ്യം വരുമ്പോള്‍ രക്തമെത്തിക്കുന്നത് ഇവിടെനിന്നാണ്. ഒറ്റപ്പാലം താലൂക്കാശുപത്രി, മണ്ണാര്‍ക്കാട് താലൂക്കാശുപത്രി, ആലത്തൂര്‍ താലൂക്കാശുപത്രി, കോട്ടത്തറ ഗവട്രൈബല്‍സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവയാണ് ജില്ലാ ആശുപത്രി രക്തബാങ്കിന്റെ നാല് സ്റ്റോറേജ് സെന്ററുകള്‍.
Next Story

RELATED STORIES

Share it