ernakulam local

ജില്ലയില്‍ പനി പടരുന്നു; ഇന്നലെ 1084 പേര്‍ ചികില്‍സ തേടി

കൊച്ചി: പ്രളയത്തിനു പിന്നാലെ ജില്ലയില്‍ പനി പടര്‍ന്നു പിടിക്കുന്നു. ഇന്നലെ മാത്രം ജില്ലയിലെ വിവിധ ആശുപത്രികളില്‍ പനി മൂലം ഒ പി വിഭാഗത്തില്‍ 1084 പേര്‍ ചികില്‍സ തേടി. 26 പേര്‍ കിടത്തി ചികില്‍സാ വിഭാഗത്തിലാണ്. വയറിളക്കരോഗങ്ങള്‍ ബാധിച്ച് ഒ പി വിഭാഗത്തില്‍ 147 പേര്‍ എത്തിയതില്‍ രണ്ടു പേരെ അഡ്മിറ്റു ചെയ്തു. ഡെങ്കിപ്പനി സംശയിക്കപ്പെടുന്ന 14 പേര്‍ ആശുപത്രികളിലെത്തി. തൃക്കാക്കര, കാലടി, പാമ്പാക്കുട, മുളന്തുരുത്തി, മഴുവന്നൂര്‍, ആലുവ, ചൂര്‍ണിക്കര, ആലങ്ങാട്, പുത്തന്‍കുരിശ്, തോപ്പുംപടി, ഏഴിക്കര, ഉദയംപേരൂര്‍, കളമശ്ശേരി, കണയന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഡെങ്കിപ്പനി മൂലം എത്തിയത്. എലിപ്പനി സംശയിക്കപ്പെടുന്ന 26 പേരും വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. കോതമംഗലം, കുട്ടമ്പുഴ, പല്ലാരിമംഗലം, വടക്കേക്കര, വരാപ്പുഴ, തേവര, മുടക്കുഴ, വെങ്ങോല, കരുമാലൂര്‍, മഴുവന്നൂര്‍, വാളകം, മൂവാറ്റുപുഴ, മണീട്, ഏലൂര്‍, ബിനാനിപുരം, കുന്നുകര, ചൂര്‍ണ്ണിക്കര, പെരുമ്പാവൂര്‍ , പറവൂര്‍ , എളംകുന്നപുഴ, എടവനക്കാട്, കാഞ്ഞിരമറ്റം, കളമശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എലിപ്പനിയുടെ രോഗ ലക്ഷണങ്ങളെന്നു സംശയിക്കുന്ന വിധത്തില്‍ എത്തിയത്. കഴിഞ്ഞ മൂന്നിന് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ച പുത്തന്‍വേലിക്കര സ്വദേശി ഉത്തമന്‍ (48) എലിപ്പനി മരണമാണെന്ന് സ്ഥിരീകരിച്ചു. ചിക്കന്‍പോക്‌സ് ബാധിച്ച് എട്ടു നപേരും മഞ്ഞപ്പിത്തം സംശയിക്കപ്പെടുന്ന ഒരാളും ഇന്നലെ ചികില്‍സ തേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it