kannur local

ജില്ലയില്‍ ഡീസല്‍വില 70 രൂപ; അവശ്യസാധനങ്ങള്‍ക്കും വില വര്‍ധിക്കും

കണ്ണൂര്‍: ഡീസല്‍-പെട്രോള്‍ വിലവര്‍ധനവില്‍ പിടിച്ചുനില്‍ക്കാനാവാതെ ജനം ദുരിതത്തില്‍. ഇന്നലെ ഡീസലിന് 52 പൈസ കൂടി വര്‍ധിച്ചതോടെ ജില്ലയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 70 രൂപയോടടത്തു.(69.96). പെട്രോള്‍ വില 76.46 രൂപയായും വര്‍ധിച്ചു. 50 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്.
ഒരു മാസത്തിനിടെ രണ്ടു രൂപയുടെ വര്‍ധനവാണ് ഡീസലിനുണ്ടായത്. പെട്രോളിലും ഇതേ വര്‍ധനവുണ്ടായി. നാലു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വര്‍ധനവാണിതെന്നും പറയുന്നു. ഓട്ടോ, ടാക്‌സി തൊഴിലാളികളും ഏറെ പ്രതിസന്ധിയിലായി. അനുദിനം കൂടികൊണ്ടിരിക്കുന്ന പെട്രോള്‍, പെട്രോളിയം ഉല്‍പന്നങ്ങളുടെ വില സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടുന്നതിനും ഇന്ധന വില വര്‍ധന കാരണമാകുന്നു. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ഓട്ടോ-ടാക്‌സി ജീവനക്കാരും സമരത്തിനൊരുങ്ങുകയാണ്. ഡീസലിന്റെ വിലനിയന്ത്രണം സര്‍ക്കാരില്‍നിന്നും എടുത്തുകളഞ്ഞ് എണ്ണകമ്പനികള്‍ക്കു തന്നെ അധികാരം നല്‍കിയതാണ് തോന്നുംപോലെ വില വര്‍ധിപ്പിക്കാന്‍ ഇടയായത്.
Next Story

RELATED STORIES

Share it