kasaragod local

ജില്ലയില്‍ ഇനി റേഷന്‍ വിതരണം ഇ-പോസ് മെഷീന്‍ വഴി

കാസര്‍കോട്്: ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇ-പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍വിതരണത്തിന് ഇന്ന് മുതല്‍ തുടക്കമാകും. ചെമനാട്, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും 33 റേഷന്‍കടകള്‍ വഴിയാണ് ഇ-പോസ് മെഷീന്‍ സംവിധാനത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. കൃത്യമായ അളവിലും തൂക്കത്തിലും വിലയിലും റേഷന്‍ സാധനങ്ങള്‍ ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍ ജ്ഞാനപ്രകാശ് അറിയിച്ചു.
റേഷന്‍കാര്‍ഡ് ഉടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗമോ അവരുടെ ബയോമെട്രിക് അടയാളം ഇ-പോസ് മെഷിനില്‍ രേഖപ്പെടുത്തിയാല്‍ മാത്രമെ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കു.
കാര്‍ഡ് ഉടമകളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധപ്പെടുത്തിയിരിക്കണം. ആദ്യഘട്ടമെന്നനിലവില്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടില്ലെങ്കിലും ബയോമെട്രിക് അടയാളം രേഖപ്പെടുത്തി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യും. കാര്‍ഡ് ഉടമയുടെ പേരില്‍ ബില്ലും ലഭിക്കും. സമീപ ഭാവിയില്‍ തന്നെ ഇലക്‌ട്രോണിക് ത്രാസുമായി ഇ-പോസ് മെഷിന്‍ ബന്ധിപ്പിക്കും. അതോടെ കാര്‍ഡ് ഉടമയ്ക്ക് അവകാശപ്പെട്ട കൃത്യമായ അളവില്‍ റേഷന്‍ ലഭ്യമാകും. ഉദാഹരണത്തിന് അഞ്ചുകിലോ അരിയാണ് ഉടമ വാങ്ങിക്കുന്നതെങ്കില്‍ ത്രാസില്‍ 4900 ഗ്രാമാണ് തൂക്കമെങ്കില്‍ ബില്ല് അടിക്കാന്‍ കഴിയില്ല. ഇത് ഉപഭോക്താക്കള്‍ക്ക് സഹായകരമാകും. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ 33 റേഷന്‍കടയുടമകള്‍ക്ക് ഇ-പോസ് മെഷീന്‍ വിതരണം നടത്തുകയും അത് ഉപയോഗിക്കാനുള്ള പരിശീലനവും നല്‍കി.
Next Story

RELATED STORIES

Share it