malappuram local

ജില്ലയിലെ 77 ബാലസദനങ്ങള്‍ രജിസ്റ്റര്‍ ചെയ്

തുമലപ്പുറം: ബാലനീതി നിയമ പ്രകാരം പ്രത്യേക സംരക്ഷണവും പരിചരണവും ആവശ്യമുള്ള വിഭാഗം കുട്ടികളെ താമസിപ്പിക്കുന്ന ബാല സംരക്ഷണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റിയുടെ ചെയര്‍പേഴ്‌സണ്‍ കൂടിയായ എ പി ഉണ്ണികൃഷ്ണന്‍ ബാലനീതി  രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്  വിതരണം ചെയ്തു. 5 വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കറ്റ് കാലാവധി.
ജില്ലയിലെ 113 ബാല സംരക്ഷണ സ്ഥാപനങ്ങളില്‍ 77 സ്ഥാപനം ഇതുവരെ രജിസ്‌ട്രേഷന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ബാലനീതി നിയമ പ്രകാരം അനാഥാലയങ്ങള്‍ക്ക് (ബാല സംരക്ഷണ സ്ഥാപനങ്ങള്‍) രജിസ്‌ട്രേഷന്‍ നടത്താനുള്ള സമയം 31 വരെ നീട്ടിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കുട്ടികള്‍ക്ക് ഉറപ്പ് വരുത്തുന്നതിനും കുട്ടികളുടെ ഉത്തമ താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുമാണ് ബാല നീതി നിയമത്തിന്റെ പരിധിയില്‍ സ്ഥാപനങ്ങളെ കൊണ്ട് വന്നിട്ടുള്ളതെന്നും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. എല്ലാ ബാലസദനങ്ങള്‍ക്കും നിയമമനുശാസിക്കുന്ന  ഗവണ്‍മെന്റ് തലത്തിലുള്ള എല്ലാ സഹായ സഹകരണങ്ങളും ഉറപ്പ് വരുത്താന്‍ ജില്ലാ പഞ്ചായത്ത് എന്നും ബാലസദനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടന വേളയില്‍ പറഞ്ഞു.
കുട്ടികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സമൂഹത്തിന് മാതൃകയാകണമെന്നും അദ്ദേഹം അറിയിച്ചു. ബാലനീതി നിയമ പ്രകാരം എങ്ങനെയാണ് സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത്,  കുട്ടികളുടെ ഉത്തമ താല്‍പര്യം സംരക്ഷിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണം, സ്ഥാപനത്തിന്റെ മാനേജ്മന്റ് കമ്മിറ്റി പ്രവര്‍ത്തനം, സ്ഥാപനത്തിലേക്ക് കുട്ടികള്‍ക്കുള്ള പ്രവേശനം നല്‍കുന്നതില്‍  ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പങ്ക് എന്നീ വിഷയങ്ങളില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍ ക്ലാസ് നല്‍കി. കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും  സംരക്ഷിക്കുന്ന നിയമവും ബാല സംരക്ഷണ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍  പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ കെ മുഹമ്മദ് സാലിഹ് ക്ലാസ് നല്‍കി. ഓര്‍ഫനേജുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ ബാല സംരക്ഷണ സ്ഥാപനങ്ങളിലെ മാനേജ്മന്റ് കമ്മിറ്റി അംഗങ്ങള്‍, സ്ഥാപന മേലധികാരികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it