malappuram local

ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങള്‍; പ്രവേശനം നേടാന്‍ തിരക്കേറി

നഹാസ് എം നിസ്്്താര്‍

മലപ്പുറം: പൊതുവിദ്യാഭ്യാസ ശാക്തീകരണ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായതോടെ ഇത്തവണ സ്‌കൂള്‍ പ്രവേശനത്തിന് തിരക്കേറി. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതും പാഠ്യ രീതികളിലെ നവീകരണവും  വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ന്നതുമാണ് സര്‍ക്കാര്‍ സ്‌കുളുകളില്‍ പ്രവേശനത്തിന് തിരക്കേറിയത്. പല സ്‌ക്കുളുകളിലും പ്രവേശന നടപടികള്‍ക്ക് മുന്‍പേ സീറ്റ് ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ എട്ട്, ഒന്‍പത് ക്ലാസുകളിലേക്കുള്ള പ്രവേശനം പൂര്‍ത്തിയായതായും വിവരമുണ്ട്. ഒന്‍പത്, പത്ത് തീയ്യതികളിലായാണ് സ്‌കുള്‍ പ്രവേശനം. ഇതിനായ് സ്‌കൂളുകള്‍ ഒരുങ്ങി കഴിഞ്ഞു.
വിദേശ സ്‌ക്കുളുകളോട് കിടപിടിക്കുന്ന മുറികള്‍ ആധുനിക രീതിയില്‍ സജ്ജീകരിച്ചു കഴിഞ്ഞു. ക്ലാസ് മുറികള്‍ ടൈല്‍സിട്ട് പൊടിശല്യം ഏല്‍ക്കാത്ത രീതിയില്‍ ഒരുക്കി. പലയിടത്തും ശീതീകരണ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ ഹൈടെക്ക്‌വല്‍ക്കരണം നടന്നത്  മലപ്പുറം ജില്ലയിലാണ്. എസ് എസ് എല്‍ സി ഫലം പുറത്ത് വന്നപ്പോള്‍ സംസ്ഥാനത്ത് എ പ്ലസുകള്‍ കൂടുതല്‍ നേടിയതും ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു.
പുതിയ പഠനരീതികള്‍ക്കാവശ്യമായ പരിശീലനങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കി തുടങ്ങി. ജില്ലയിലെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായാണ് പരിശീലനം നല്‍കി വരുന്നത്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുന്നതിന് മുഴുവന്‍ അധ്യാപകരെയും ഒരുക്കുന്നുന്നുണ്ട്. വിവിധ വിഷയങ്ങള്‍ കൊപ്പം ഐ ടി യും സമന്വയിപ്പിച്ചാണ് പരിശീലന ക്ലാസുകള്‍ നടക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് ത്തന്നെ  പാഠപുസ്തക വിതരണം നടത്തിയിട്ടുണ്ട്.
ക്ലാസ് മുറികളിലേക്കാവശ്യമായ കംപ്യുട്ടര്‍, പ്രൊജക്റ്റര്‍ ,വൈറ്റ് ബോര്‍ഡുകള്‍ എന്നിവ കൊപ്പം ഐടി@സ്‌കൂളും, കെല്‍ട്രോണിന്റെയും നേതൃത്യത്തില്‍ നെറ്റ് വര്‍ക്കിങ്ങും, ഇന്റര്‍നെറ്റ് സംവിധാനങ്ങളും ഒരുക്കി കഴിഞ്ഞു. പൊതുവിദ്യാലയങ്ങളില്‍ ആരംഭിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസ വിഭാഗത്തിലേക്ക് സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് പ്രവേശനത്തിനെത്തുന്നവരുടെ എണ്ണം കുടിയിട്ടുണ്ട്.
സ്വകാര്യ സ്‌ക്കുളുകളില്‍ ചെറിയ ക്ലാസ് മുതല്‍ വിദ്യാഭ്യാസത്തിന് മാസത്തില്‍ കനത്ത ഫീസ് ഈടാക്കുമ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ സൌജന്യ വിദ്യാഭ്യാസമാണ് നല്‍കുന്നത്. മലയള, ഇംഗ്ലിഷ് വിഭാഗങ്ങളില്‍ ടെക്സ്റ്റ് പുസ്തകങ്ങള്‍,യൂനിഫോം, ഉച്ചഭക്ഷണം, പാല്‍, മുട്ട , പഴം സ്‌പെഷ്യല്‍ അരി എന്നിവ സൌജന്യമായാണ്് നല്‍കുന്നത്്. കമ്പ്യൂട്ടര്‍ പഠനം, വാഹന സൗകര്യംഎന്നിവക്കൊപ്പം   വിദ്യാര്‍ത്ഥികളുടെ  സര്‍ഗശേഷി പ്രോല്‍സാഹനത്തിന് പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലംവരെ  കലാകായിക മേളകളും,സയന്‍സ്, ഗണിത, പ്രവൃത്തി പരിചയ, ഐ ടി മേളകള്ും. വിദ്യാര്‍ത്ഥികളിലെ അച്ചടക്കം പരിശീലിപ്പിക്കുന്നതിന് എസ് പി സി, എന്‍ സി സി ,എന്‍ എസ് എസ്, സ്‌കൗട്ട് & ഗൈഡ് ജൂനിയര്‍ റെഡ് ക്രോസ്സ് സംവിധാനങ്ങളും. എസ് ഇ, എസ് ടി, ഒ ഇ സി ,ഒബിസി വിഭാഗങ്ങള്‍ക്ക്്് സ്‌കോളര്‍ഷിപ്പ്ും. ബി പി എല്‍  പെണ്‍ക്കുട്ടികള്‍ക്ക്് സ്‌നേഹപൂര്‍വ്വം ധനസഹായവും.
വിവിധ മത്സര പരീക്ഷകള്‍വഴി അധിക മാര്‍ക്ക്്് നേടാനുള്ള പരിശീലനങ്ങള്ും,    ഗ്രേസ് മാര്‍ക്ക് നേടാനായി വിദ്യാരംഗം, ദേശീയ ഹരിത സേന, ഗാന്ധിദര്‍ശന്‍ സംസ്‌കൃതം ക്ലബ്ബ്, മുതലായ 25 ലധികം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.  പി ടി എ , പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും സഹകരണങ്ങളും ജനപ്രതിനിധികളുടെ ഇടപെടലും   സര്‍ക്കാര്‍ സ്‌കൂളുകളെപഠനത്തിന്് തിരെഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളെ ആകര്‍ശിച്ചിട്ടുണ്ട്്്.
Next Story

RELATED STORIES

Share it