kozhikode local

ജില്ലയിലെ ആദ്യത്തെ മിനി എംആര്‍എഫ് കെട്ടിടം ഉദ്ഘാടനം ചെയ്തു

വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സീറോ വെയിസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മിനി എംആര്‍എഫ്(മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റേഷന്‍ സെന്റര്‍) ജില്ലാ കലക്ടര്‍ യുവി ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള എംആര്‍എഫ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. പ്ലാസ്റ്റിക്കുകള്‍ സൂക്ഷിക്കുവാനും പൊടിക്കുവാനുമുള്ള സൗകര്യമുള്ള കെട്ടിടമാണ് എംആര്‍എഫ്.
13 ലക്ഷം രൂപ ചെലവ് വന്ന കെട്ടിടം യുഎല്‍സിസിഎസ് ആണ് നിര്‍മ്മിച്ചത്. 5,75,000 രൂപ ശുചിത്വ മിഷന്‍ ഗ്രാന്റ് ലഭിച്ചിരുന്നു. 15 അംഗ ഹരിതകര്‍മ്മസേന 6 മാസ കാലയളവില്‍ 13,000 കിലോ പ്ലാസ്റ്റിക്കുകള്‍ പൊടിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കി സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ച വച്ചത്. പ്ലാസ്റ്റിക്കുകള്‍ വീടുകളില്‍നിന്ന് ശേഖരിച്ച് വേര്‍തിരിച്ച് പൊടിച്ച് റോഡ് പ്രവൃത്തിക്കായി ഉപയോഗിക്കുന്ന പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത അഴിയൂര്‍ ഗ്രാമപഞ്ചായത്തിനെ കലക്ടര്‍ അഭിനന്ദിച്ചു.
ചടങ്ങില്‍ പ്രസിഡന്റ് ഇടി അയ്യൂബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റീന രയരോത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എടി ശ്രീധരന്‍, സ്ഥിരം സമിതി അധ്യക്ഷകളായ ജാസ്മിന കല്ലേരി, ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കല്‍, വാര്‍ഡ് മെമ്പര്‍മാരായ സുകുമാരന്‍ കല്ലറോത്ത്, ഉഷ കുന്നുമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെപി പ്രമോദ്, എ ഷിനി, ബിന്ദു ജൈസണ്‍, സിദ്ധീഖ് വിഇഒ സംസാരിച്ചു. ചടങ്ങില്‍ വച്ച് ഹരിത കര്‍മ്മസേന അംഗങ്ങളെയും, നികുതി പിരിവ് ഉദ്യോഗസ്ഥരെയും അതിന് സഹായിച്ച കുടുംബശ്രീ പ്രവര്‍ത്തകെയും ആദരിച്ചു.
സമയ ബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച യുഎല്‍സിസിക്ക് പ്രത്യേക ഉപഹാരം നല്‍കി. ക്ലീന്‍ കേരള കമ്പനിയില്‍നിന്നും പഞ്ചായത്തിന് ലഭിച്ച 48,000 രൂപ ചടങ്ങില്‍ വച്ച് ഹരിതകര്‍മ്മ സേനയ്ക്ക് ജില്ലാ കലക്ടര്‍ നല്‍കി.
Next Story

RELATED STORIES

Share it