Idukki local

ജില്ലയിലെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍

വണ്ടിപ്പെരിയാര്‍: പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കുന്നതിനുള്ള മെഗാ ക്ലീനിങ് െ്രെഡവ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ നടന്നു. െ്രെഡവിന്റെ ജില്ലാതല ഉദ്ഘാടനം നടന്ന വണ്ടിപ്പെരിയാറില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി, ഇ എസ്ബിജിമോള്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, ആര്‍ഡിഒ എം പി വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ വികാസ് നഗര്‍ വൃത്തിയാക്കി. ജനപ്രതിനിധികളും പൊതുജനങ്ങളും അടങ്ങിയ നാലു സംഘങ്ങള്‍ വണ്ടിപ്പെരിയാറിലെ വിവിധ ഭാഗങ്ങള്‍ ശുചീകരിച്ചു. വിവിധ ബ്ലോക്കുകള്‍, അതിനുകീഴില്‍ വരുന്ന പഞ്ചായത്തുകള്‍, വാര്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ജില്ലയില്‍ ശുചീകരണ യജ്ഞം നടന്നത്. ഓരോ ബ്ലോക്കിലേക്കും ജില്ലാഭരണകൂടം നിയോഗിച്ച വിവിധ വകുപ്പുകളുടെയും മിെഷനുകളുടെയും തലവന്മാരുടെ ഏകോപനത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശുചീകരണ പ്രവൃത്തികള്‍ ആരംഭിക്കും മുമ്പ് എലിപ്പനി പ്രതിരോധ മരുന്ന് എല്ലാവര്‍ക്കും നല്‍കി. രാവിലെ എട്ടുമണിക്കാണ് എല്ലായിടത്തും ശുചീകരണം ആരംഭിച്ചത്. കട്ടപ്പന, ഇടുക്കി, തൊടുപുഴ, അടിമാലി അടക്കം ബ്ലോക്ക് പഞ്ചായത്ത് സംവിധാനങ്ങളുടെ നേതൃത്വത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

Next Story

RELATED STORIES

Share it