Kottayam Local

ജില്ലകളില്‍ ബാലസദനങ്ങള്‍ ആരംഭിക്കുന്നു



ഈരാറ്റുപേട്ട: ശ്രദ്ധയും സംരക്ഷണവും ആവശ്യമായ പെണ്‍കുട്ടികള്‍ക്കായി ബാലസദനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധ സംഘടനകളുടെ സഹായം തേടുന്നു. സംയോജിത ശിശു സംരക്ഷണ പദ്ധതിക്കു കീഴില്‍ പെണ്‍കുട്ടികളുടെ ബാല സദനങ്ങള്‍ ആരംഭിക്കാനാണ് സാമൂഹിക നീതി വകുപ്പ് സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. സംസ്ഥാനത്തെ എട്ടു ജില്ലകളിലാണ് ഇത്തരത്തില്‍ 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി ബാലസദനങ്ങള്‍ ആരംഭിക്കുന്നത്. കോട്ടയം, തിരുവനന്തപുരം, ഇടുക്കി, വയനാട്, കാസര്‍കോഡ്, പാലക്കാട്, പത്തനംത്തിട്ട എന്നീ ജില്ലകളിലാണ് ബാലസദനങ്ങള്‍ തുടങ്ങാന്‍ പദ്ധതിയുള്ളത്. നിലവില്‍ കൊല്ലം ജില്ലയില്‍ സന്നദ്ധ സംഘടനയുടെ സഹായത്തോടെ പെണ്‍കുട്ടികള്‍ക്കായുള്ള ബാലസദനം പ്രവര്‍ത്തിക്കുന്നുണ്ട്. 25 പേരെ അധിവസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഉള്ളത്. 50 കുട്ടികളെ താമസിപ്പിക്കാനുള്ള സൗകര്യമുള്ള ബാലസദനങ്ങളാണ് പുതുതായി ആരംഭിക്കുന്നത്.ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പെണ്‍ കുട്ടികള്‍ക്കായി സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ബാലസദനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ത്രിശൂരില്‍ നിര്‍മാണം അവസാന ഘട്ടത്തിലാണ്' ബാലസദനങ്ങള്‍ ഇല്ലാത്ത ജില്ലകളിലാണ് ഇപ്പോള്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ബാലസദനങ്ങള്‍ ആരംഭിക്കാന്‍ തിരുമാനിച്ചിട്ടുള്ളത്. ഈജില്ലകളിലെ പെണ്‍കുട്ടികളെ നിലവില്‍ മഹിളാ മന്ദിരങ്ങളിലും, സമീപ ജില്ലകളിലെ ബാലസദനങ്ങളിലുമാണ് താമസിപ്പിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it