Flash News

ജിറ്റക്‌സ് സാങ്കേതിക വാരത്തെ കണക്കുകള്‍ കൊണ്ട് വിസ്മയിപ്പിച് ഇന്ത്യന്‍ പ്രതിഭ

ജിറ്റക്‌സ് സാങ്കേതിക വാരത്തെ കണക്കുകള്‍ കൊണ്ട്  വിസ്മയിപ്പിച് ഇന്ത്യന്‍ പ്രതിഭ
X
ദുബയ്:ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട് സാങ്കേതിക പ്രദര്‍ശനങ്ങളില്‍ ഒന്നായ ജിറ്റക്‌സ് സാങ്കേതിക വാരത്തെ കണക്കുകള്‍ കൊണ്ട് വിസ്മയിപ്പിക്കുകയാണ് ഇന്ത്യക്കാരനായ ബസവരാജ് ശങ്കര്‍ ഉംറാണി എന്ന അന്ധനായ 29 കാരന്‍. 38മത് ജിറ്റക്‌സ് ടെക്‌നോളജി വീക്ക് പ്രദര്‍ശനം കാണാന്‍ എത്തുന്നവരുടെ ഗണിതശാസ്ത്ര ചേദ്യങ്ങള്‍ക്ക് മിന്നല്‍ വേഗതയില്‍ കൂട്ടിയും ഗുണിച്ചും ഉത്തരം പറയുമ്പോള്‍ ശരിക്കും ജിറ്റക്‌സ് ടെക്‌നോളജി വാരത്തെ അതിശയപ്പെടുത്തിയിരിക്കുകയാണ് ഈ പ്രതിഭ. ദുബയ് ഫഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ദുബൈ എമിഗ്രേഷന്‍) ന്റെ പ്രത്യേക ക്ഷണിതവയാണ് ബസവരാജ് ദുബയ് വോള്‍ഡ് ട്രഡ് സെന്ററില്‍ നടക്കുന്ന ജിറ്റക്‌സിന് എത്തിയത്. ജന്മനാകാഴ്ച്ചയില്ലാത്ത ഈ ഇന്ത്യന്‍ പ്രതിഭയുടെ കഴിവുകള്‍ കണ്ട് അത്ഭുത കൂറിയ കാണികള്‍ നിലക്കാത്ത കൈയടികള്‍ ചേര്‍ത്തുവെച്ചാണ് ഇവന്റെ ഓരോ ഉത്തരങ്ങളെയും വരവേല്‍ക്കുന്നത്

എത്ര വലിയ സംഖ്യയും കൂട്ടാനും കുറക്കാനും ഗുണിക്കാനും തിരിച്ചു പറയാനും സെക്കന്റുകള്‍ മാത്രമേ വേണ്ടു ബസവരാജിന് . ജിറ്റക്‌സ് പ്രദര്‍ശനം കാണാന്‍ എത്തിയവരുടെ വിത്യസ്മായ ഗണിതശാസ്ത്ര ചേദ്യങ്ങള്‍ക്ക് തെല്ലും പതറാതെയാണ് ഇവന്‍ ഉത്തരങ്ങള്‍ ഓരോന്നും നല്‍കിയത്.ആഹ്ലാദവും അതിശയവും കൂറിയ നിറഞ്ഞ സദസില്‍ എല്ലാവരുടെയും ചേദ്യങ്ങള്‍ക്ക് ക്യത്യമായ മറുപടി നല്‍കിയ ഈ ഇന്ത്യക്കാരനെ ദുബയ് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മറി തന്റെ മാറില്‍ ചേര്‍ത്തുപിടിച്ചാണ് അഭിനന്ദിച്ചത് ജിറ്റക്‌സില്‍ എല്ലാം ദിവസവും രാവിലെ 11 മണിയ്ക്കും ഉച്ചയ്ക്ക് 2 മണിയ്ക്കും ബസവരാജ് കണക്കിലെ തന്റെ അത്ഭുതം ആളുകള്‍ക്ക് പരിചയപ്പെടുത്താന്‍ എമിഗ്രേഷന്‍ പവലിയനില്‍ ഉണ്ടാകും. വോള്‍ഡ് ട്രെഡ് സെന്ററിലെ ശൈഖ് സയീദ് ഒന്നാം ഹാളിന്റെ മുന്‍വശത്താണ് ദുബയ് എമിഗ്രേഷന്റെ ജിറ്റക്‌സ് ടെക്‌നോളജി വീക്ക് പവലിയന്‍.

കര്‍ണാടകയിലെ അത്താണി താലൂക്കിലെ ഒരു കര്‍ഷക കുടുംബത്തിലാണ് ബസവരാജിന്റെ ജനനം. മുന്നാം ക്ലാസില്‍ പഠിക്കുപ്പോളാണ് ഗണിത ശാസ്തത്തിലുള്ള ഇവന്റെ കഴിവുകള്‍ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയത്. കഴിഞ്ഞതും വരാന്‍ ഇരിക്കുന്നതുമായ തിയ്യതികളുടെ ദിവസങ്ങള്‍ പറഞ്ഞു കൊണ്ടാണ് ചെറുപ്പകാലത്ത് ബസവരാജ് ആളുകളെ അതിശയിപ്പിച്ചത്.പിന്നീട് ഓര്‍മ്മകളുടെ ലോകത്ത് എത്ര വലിയ സംഖ്യകള്‍ കൂട്ടിയും കുറച്ചും ഹരിച്ചും ഉത്തരങ്ങള്‍ കണ്ടത്താന്‍ നിരന്തരമായി പരിശ്രമിച്ചു.ഇന്ന് വാക്കിംഗ് കമ്പ്യൂട്ടര്‍ എന്ന അപരനാമത്തിലാണ് ഈ ഇന്ത്യക്കാരന്‍ അറിയപ്പെടുന്നത്. ഗണിതശാസ്?ത്രത്തിലെ അത്ഭുതമായ ശകുന്തളാ ദേവിയെക്കുറിച്ച് എട്ടാം വയസില്‍ കേട്ടതു മുതലാണ് തനിക്കും അത് പോലെ കണക്കിനെ കൈയടക്കണമെന്ന് താന്‍ തിരുമാനിച്ചതെന്ന് ബസവരാജ് പറയുന്നു. ശാരീരിക വൈകല്യമുള്ളവരുടെ ഉന്നമനത്തിന് വേണ്ടി എമിഗ്രേഷന്‍ സംഘടിപ്പിച്ചു വരുന്ന അല്‍ മനാര്‍ ഫോറത്തില്‍ കഴിഞ്ഞ വര്‍ഷം പ്രത്യേക അതിഥിയായി ബസവരാജ് പങ്കെടുത്തിരുന്നു. അന്ന് എല്ലാവരേയും അതിശയപ്പെടുത്തിയാണ് ബസവരാജ് ഇന്ത്യയിലേക്ക് തിരിച്ചു പോയത്.

Next Story

RELATED STORIES

Share it