ജിയോ അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിച്ചു

ന്യൂഡല്‍ഹി: പ്രമുഖ ടെലികോം സേവന ദാതാക്കളായ ജിയോ, അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിച്ചു.
നൂറുകണക്കിന് വരുന്ന അശ്ലീല വെബ്‌സൈറ്റുകളാണ് ടെലികോം വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നിരോധിച്ചത്. അശ്ലീല ഉള്ളടക്കമുള്ള വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ നിരോധിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പിന്നീട് ഉത്തരവുസംബന്ധിച്ച് ടെലികോം വകുപ്പ് രാജ്യത്തെ എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു.
ജിയോ നിരോധിച്ചതോടെ മറ്റ് സേവനദാതാക്കളും വൈകാതെ അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കേണ്ടി വരുമെന്നാണറിയുന്നത്. അതേസമയം, നിരോധനം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇന്ത്യയില്‍ നീലച്ചിത്ര നിര്‍മാണം നിയമം വഴി നിരോധിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ ഇടങ്ങളില്‍ ഇവ കാണുന്നതിന് വിലക്കില്ല.

Next Story

RELATED STORIES

Share it