Flash News

ജിന്നയുടെ ചിത്രം നീക്കണമെന്ന് ആവശ്യം; സംഘര്‍ഷം; അലിഗഡില്‍ നിരോധനാജ്ഞ

ജിന്നയുടെ ചിത്രം നീക്കണമെന്ന് ആവശ്യം; സംഘര്‍ഷം; അലിഗഡില്‍ നിരോധനാജ്ഞ
X


അലിഗഡ്: ഉത്തര്‍പ്രദേശിലെ മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രത്തെച്ചൊല്ലി  വിദ്യാര്‍ഥിസംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് അലിഗഡ് മുസ്്‌ലിം സര്‍വകലാശാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കേന്ദ്രസേനയെ സര്‍വകലാശാലാ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്.
സര്‍വ്വകലാശാലയിലെ യൂണിയന്‍ ഓഫീസില്‍ ദശകങ്ങള്‍ക്കു മുമ്പ് സ്ഥാപിക്കപ്പെട്ട സര്‍വകലാശാലയുടെ സ്ഥാപകന്‍കൂടിയായ മുഹമ്മദലി ജിന്നയുടെ ചിത്രം ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് ചില വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ജിന്നയുടെ ചിത്രം വച്ചതിന്റെ വിശദീകരണം ആവശ്യപ്പെട്ട് ബിജെപി എംപി സതിഷ് ഗൗതം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിന് കത്തെഴുതുകയുമുണ്ടായി. ചിത്രത്തിനെതിരെ ബിജെപി എംപി എസ് പി മൗര്യയും  യു.പി മുഖ്യമന്ത്രി യോഗിആദിത്യനാഥും രംഗത്തെത്തിയിരുന്നു. ജിന്ന ഇന്ത്യയുടെ ശത്രുവാണെന്നും രാജ്യത്തിന്റെ ശത്രുവായ ഒരാളെ ആരും തന്നെ മനസില്‍ കൊണ്ടുനടക്കില്ലെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞതും വിവാദമായി.
ആവശ്യമുന്നയിച്ച് ഹിന്ദു വാഹിനി പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. ചിത്രം നീക്കം ചെയ്തില്ലെങ്കില്‍ ബലമായി എടുത്തുമാറ്റുമെന്നാണ് ഹിന്ദു വാഹിനി നേതാവ് അമിത് ഗോസ്വാമി പ്രഖ്യാപിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it