Flash News

ജിഎസ്ടി : വസ്ത്രനിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് ഗാര്‍മെന്റ്‌സ് മാനുഫാക്‌ചേഴ്‌സ്‌



കൊച്ചി: ജൂലൈ ഒന്നു മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ചരക്കുസേവന നികുതി (ജിഎസ്ടി) സമ്പ്രദായം കേരളത്തിലെ വസ്ത്രനിര്‍മാണ മേഖലയെ ഗൗരവമായി ബാധിക്കുമെന്ന് ഗാര്‍മെന്റ്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി കെ രാജീവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ അഞ്ചു ശതമാനം ഉണ്ടായിരുന്ന നികുതി ഇപ്പോള്‍ ഒന്നരമടങ്ങ് വര്‍ധിപ്പിച്ച് 12 ശതമാനമാക്കി. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ പ്രധാന അസംസ്‌കൃതവസ്തുവായ തുണിത്തരങ്ങള്‍ക്ക് ഭാരിച്ച നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടണ്‍ തുണികള്‍ക്ക് അഞ്ചു ശതമാനവും സിന്തറ്റിക് തുണിത്തരങ്ങള്‍ക്ക് 15 ശതമാനവും ജിഎസ്ടി ചുമത്താനാണ് നീക്കം. വസ്ത്രനിര്‍മാണത്തിന് ഉപയോഗിക്കുന്ന മറ്റ് അസംസ്‌കൃത വസ്തുക്കള്‍ക്ക് 12 ശതമാനം മുതല്‍ 18 ശതമാനം വരെയായിരിക്കും ജിഎസ്ടി. പുതിയ നികുതി ഏര്‍പ്പെടുത്തല്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന രണ്ടു ലക്ഷത്തോളം തൊഴിലാളികളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി എന്‍ ബാജി, വൈസ് പ്രസിഡന്റ് എ കെ ജയരാജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it