Business

ജിഎസ്ടി വരുമ്പോള്‍ കാര്‍ വിലയില്‍ വലിയ മാറ്റം; 85,000രൂപ വരെ ?

ജിഎസ്ടി വരുമ്പോള്‍ കാര്‍ വിലയില്‍ വലിയ മാറ്റം; 85,000രൂപ വരെ ?
X


ന്യൂഡല്‍ഹി : ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ ആഡംബര വാഹനങ്ങള്‍ക്കും സ്‌പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) ക്കും വലിയ തോതില്‍ വിലകുറയുമെന്ന് റിപ്പോര്‍ട്ട്. മഹീന്ദ്ര സ്‌കോര്‍പിയോ, ടൊയോട്ട ഇന്നോവ തുടങ്ങിയ വലിയ വാഹനങ്ങള്‍ക്ക് 58,000 മുതല്‍ 85,000 രൂപവരെ കുറയുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചെറിയ കാറുകള്‍ക്ക് 3,000 രൂപ വരെ വില വര്‍ധിക്കുകയും ചെയ്യും. ആഡംബര വാഹനങ്ങളുടെയും എസ്‌യുവി വാഹനങ്ങളുടെയും നികുതി കുറയുമെന്നതിനാലാണ് ഈ വാഹനങ്ങള്‍ക്ക് വില കുറയാന്‍ കാരണം.
നിലവില്‍ 50-55 ശതമാനമാണ് എസ്‌യുവി വാഹനങ്ങളുടെ നികുതി. ഇതില്‍ കാര്യമായ കുറവുവരുമെന്നാണ് കണക്കുകൂട്ടല്‍. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടൊയോട്ട, മേഴ്‌സിഡസ്, ഓഡി തുടങ്ങിയ വാഹന കമ്പനികള്‍ക്കാകും ജിഎസ്ടിയുടെ വരവ് കൂടുതല്‍ പ്രയോജനപ്പെടുക.
ട്രാക്ടറുകള്‍ക്കും കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കും നേരിയ വിലക്കുറവ് അനുഭവപ്പെടും.
അതേസമയം വലിയ കാറുകള്‍ക്ക് വില കുറയുമെന്നോ ചെറിയവയ്ക്ക് വില കുറയുമെന്നോ ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഈ രംഗത്തെ ചില പ്രമുഖര്‍ വിലയിരുത്തുന്നത്.
Next Story

RELATED STORIES

Share it